എണ്‍പത്തിനാലാം വയസ്സില്‍ കാഞ്ചന മുത്തശ്ശി വീണ്ടും സിനിമയിലേക്ക്

Posted by Farsana Jaleel A, 02 Oct, 2016

എണ്‍പത്തിനാലാം വയസ്സില്‍ കാഞ്ചന മുത്തശ്ശി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. "ഓലപ്പീപ്പി" എന്ന ചിത്രത്തിലൂടെയാണ് പി.കെ.കാഞ്ചന അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്. "ഇണപ്രാവുകള്‍" എന്ന സിനിമയുടെ അൻപതാം വാര്‍ഷികാഘോഷമാണ് കാഞ്ചന മുത്തശ്ശിയെ "ഓലപ്പീപ്പി"യില്‍ എത്തിച്ചത്. ആ ആഘോഷത്തില്‍ പങ്കെടുത്ത ഫോട്ടോ കണ്ടാണ് സംവിധായകന്‍ കൃഷ് കൈമള്‍ എണ്‍പത്തിനാലാം വയസ്സില്‍ വീണ്ടും കാഞ്ചനയെ ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. ബിജുമേനോന്‍റെ അമ്മുമ്മ വേഷത്തിലാണ് കാഞ്ചന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വര്‍ഷങ്ങളോളം കാഞ്ചനയുടെ ശബ്ദം കേരളത്തിന്‍റെ നാടകവേദികളില്‍ മുഴങ്ങികേട്ടിരുന്നു. 25 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കാഞ്ചന നാടകത്തില്‍ നിന്നു തന്നെയാണ് ജീവിതസഖാവിനെ കണ്ടെത്തുന്നത്. കുണ്ടറ ഭാസി. ഇരുവരും ഒന്നിച്ചഭിനയിച്ച നാടകങ്ങളും സിനിമകളും ധാരാളമുണ്ട്. നാടകത്തോടൊപ്പമാണ് സിനിമയിലും എത്തുന്നത്. പി.എ തോമസാണ് സിനിമയിലേക്ക് കൊണ്ടുവന്നത്.

പക്ഷിരാജ സ്റ്റുഡിയോയിലെ പ്രസന്നയില്‍ നല്ല വേഷമായിരുന്നു. ലളിത, രാഗിണി, പത്മിനി, ഉദായ, മെരിലാന്‍റി എന്നിവര്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ചു. നാടകത്തോടൊപ്പമായിരുന്നതിനാല്‍ പല ചാന്‍സുകളും ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്. മോഹന്‍ലാലിന്‍റെ അമ്മായി അച്ഛന്‍ ബാലാജിയുടെ കൂടെയും കാഞ്ചന അഭിനയിച്ചിട്ടുണ്ട്.

80ല്‍ ഭര്‍ത്താവ് മരിക്കുകയും മക്കള്‍ ജോലിസ്ഥലത്തുമായപ്പോള്‍ കാഞ്ചന ആ വീട്ടില്‍ ഒറ്റയ്ക്കായി. കുറച്ചുകഴിഞ്ഞ് മൂത്തമകനും മരിച്ചു. ഇളയമകന്‍ ഇപ്പോള്‍ ഗള്‍ഫിലാണ്. മകന്‍ ചെലവിന് അയച്ചുകൊടുക്കാറുണ്ട്. കൂടാതെ സര്‍ക്കാറിന്‍റെ 1000 രൂപ പെന്‍ഷനാണ് ഈ കാഞ്ചന മുത്തശ്ശിയുടെ ഏക ആശ്രയം. താരസംഘടനയായ "അമ്മ" ഇതുവരെയും ഒന്നും നല്‍കിയിട്ടില്ലെന്നാണ് മുത്തശ്ശി പറയുന്നത്.

"അവര്‍ക്കെല്ലാം എന്നെ അറിയാന്നേ, ഞാന്‍ അപേക്ഷയും അയച്ചതാണ്. എനിക്കൊക്കെ ഇനി എത്രകാലം തരണം. അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള പാങ്ങൊന്നുമില്ലാത്തതിനാല്‍ ഞാനതിനും മെനക്കെട്ടിട്ടില്ല. ഇപ്പോ ഇങ്ങനെയൊരു അവസരം വന്നപ്പോ മോന്‍ ചോദിച്ചതാ, എന്തിനാ വയസ്സുകാലത്തെന്ന്. പക്ഷേ, അതെന്‍റെയൊരു മോഹമായിരുന്നു. അഭിനയം എനിക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്." കാഞ്ചന മനസ്സുതുറന്നു.

സംവിധായകന്‍ നല്ല സഹായമായിരുന്നെന്നും കൂടെ അഭിനയിച്ച ചെറുക്കനും നല്ല ബുദ്ധിയുള്ള കൊച്ചാ...രസായിരുന്നെന്നും അവര്‍ പറഞ്ഞു. തന്നെ അവര്‍ സ്വന്തം അമ്മയെപോലെയാണ് നോക്കിയെതെന്ന് കാഞ്ചന പറഞ്ഞു. തനിക്ക് സഹായത്തിനൊരാളെ തന്നുവെന്നും പത്തു പതിനഞ്ച് ദിവസം സെറ്റില്‍ ഒരു വീട്ടിലെ അംഗങ്ങളെ പോലെയായിരുന്നെന്നും കാഞ്ചന പറയുന്നു.

 

 

Kanchana Ammas return to acting in 80th age 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram