"ഇവന്‍മാരൊക്കെ കണക്കാ ചേച്ചി....അവരിന്നുവരും നാളെ പോകും " ഈ പറഞ്ഞത് മമ്മൂട്ടിയെ കുറിച്ച്

Posted by Farsana Jaleel A, 26 Sep, 2016

ഇവന്‍മാരൊക്കെ കണക്കാചേച്ചി... അവരിന്നുവരും നാളെ പോകുമെന്ന് മമ്മൂട്ടിയെ കുറിച്ച് വിശ്വംഭരന്‍. പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത "സ്ഫോടനം" എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് നടി ഷീലയോട് വിശ്വംഭരന്‍ ഇപ്രകാരം പറഞ്ഞത്. സുകുമാരനും എംജി സോമനുമൊക്കെ മുഖ്യവേഷത്തിലെത്തിയ ചിത്രം നിര്‍മ്മിച്ചതില്‍ ഒരാളാണ് ഷീലയും. ഷീലയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. "സ്ഫോടനം" എന്ന ചിത്രത്തിലെ ഒരു അനുഭവം പങ്കുവെയ്ക്കുന്നതിനിടയിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്. പി.ജി വിശ്വഭരന്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നെന്നും ചെറിയ തെറ്റുകള്‍ കണ്ടാല്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്ന ആളായിരുന്നെന്നും ഷീല പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ച് വിശ്വംഭരന്‍ പറഞ്ഞ സംഭവങ്ങളിലേക്ക് ഷീല മനസ്സുതുറക്കുന്നു. "മധുവും സുകുമാരനും ജയില്‍ചാടി വരുന്ന ഒരു രംഗമായിരുന്നു. മതില്‍ ഒരുവിധം നല്ല പൊക്കമുള്ളതിനാല്‍ താഴേക്കുവീഴുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഈ മതിലില്‍ നിന്നും മമ്മൂട്ടിയും ചാടണം. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടമുണ്ടാകാതിരിക്കാന്‍ കരുതലില്ല. മമ്മൂട്ടിക്ക് ബെഡ് ഇട്ടുകൊടുക്കുന്നില്ല. ഇതു കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറും കൂടിയാണ്. മമ്മൂട്ടി പുതിയ നടനായതുകൊണ്ടാണോ ബെഡ് നല്‍കാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാനും പി.ജി വിശ്വംഭരനും കൂടി ഒരു തര്‍ക്കം നടന്നു. പുതിയ നടനാണെന്ന് കരുതി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ഞാന്‍ പറഞ്ഞു."

 ""ഇവന്‍മാരൊക്കെ കണക്കാ ചേച്ചി....അവരിന്നുവരും നാളെ പോകും".. പുതിയവര്‍ക്ക് ബെഡ്ഡൊന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയുള്ളു." എന്നാണ് വിശ്വംഭരന്‍ പറഞ്ഞത്. എന്നാല്‍ വിശ്വംഭരന് തെറ്റുപറ്റിയെന്നും മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ലെന്നും ഷീല പറഞ്ഞു. അന്ന് പി ജി വിശ്വംഭരന്‍ പറഞ്ഞതിന് വിപരീതമായി കാര്യങ്ങള്‍ സംഭവിച്ചതെന്നും ഷീല കൂട്ടിച്ചേര്‍ത്തു. "മേള" എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി പി.ജി വിശ്വഭരന്‍റെ "സ്ഫോടനം" എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

ആ രംഗം ചെയ്യുന്നതിനായി ബെഡ്ഡ് ഇല്ലാതിരുന്നിട്ടും അത്രയും ഉയരത്തില്‍ നിന്നും ചാടാന്‍ മമ്മൂട്ടി തയ്യാറായിരുന്നു. മമ്മൂട്ടി ആ ഷോട്ടിനുവേണ്ടി മതിലിന്‍റെ മുകളില്‍ നിന്നും ചാടുകതയും കാല്‍ ഒടിയുകയും ചെയ്തിരുന്നു. ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനില്‍ മമ്മൂട്ടി അഭിനയിച്ചെന്നും ഷീല പറഞ്ഞു. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ഉള്ളില്‍ കിടക്കുന്ന ആ ആവേശം തന്നെയാണ് മമ്മൂട്ടി എന്ന നടനെ ഇത്രത്തോളം വളര്‍ത്തിയതും ഇതുവരെ എത്തിച്ചതും എന്നു ഞാന്‍ വിശ്വസിക്കുന്നുവെന്ന് ഷീല പറഞ്ഞു.

 

 

 

 

Sheela about Mammoottys dedication 

 

 

loading...
NEW GEN

Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners

The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

copyright 2016 © vellinakshathram