80 കളിലെ ക്യാമ്പസ് കഥയുമായി ഒരേ മുഖം

Posted by Farsana Jaleel A, 18 Oct, 2016

 

നവാഗതനായ സജിത്ത് ജഗദാനന്ദന്‍ എണ്‍പതുകളിലെ കാമ്പസ് പശ്ചാത്തലമാക്കി സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും കഥയുമായി വരുന്നു. ഹാസ്യവും പ്രണയും അടങ്ങിയ ഒരു ത്രില്ലര്‍ ചിത്രമായ "ഒരേ മുഖം" നവംബര്‍ നാലിന് റിലീസ് ചെയ്യും .

മലയാളത്തില്‍ ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒട്ടേറെ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഒരേ മുഖത്തിലൂടെ വര്‍ത്തമാനകാല ക്യാമ്പസിന്‍റെ വ്യത്യസ്തമായ തലമാണ് പരിചയപ്പെടുത്തുന്നത്. ഒരേ കോളേജില്‍ പഠിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗ്ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ദീപക് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായി ചെമ്പന്‍ വിനോദും , കോളേജ് ലക്ചററായി അഭിരാമിയും അഭിനയിക്കുന്നു. പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ് എന്നിവരാണ് നായികമാര്‍. മണിയന്‍പിള്ള രാജു, രണ്‍ജിപണിക്കര്‍, ശ്രീജിത്ത് രവി, ബാലാജി, യാസര്‍ സലീം, പ്രദീപ് കോട്ടയം, നോബി,ജൂബി നൈനാന്‍, സുരേഷ് അരിസ്റ്റോ, ഓര്‍മ, കാവ്യാ സുരേഷ്, രമ്യാപണിക്കര്‍, അമൃത, രോഷ്നി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

മൂന്നുവര്‍ഷം മുമ്പാണ് "ഒരേ മുഖ" ത്തിന്‍റെ കഥ ലഭിക്കുന്നതെന്നും വളരെ കളര്‍ഫുള്ളായ ക്യാമ്പസ്സിന്‍റെ പശ്ചാത്തലമുള്ള കഥയായതിനാല്‍ ബിഗ്ബജറ്റ് സെറ്റപ്പിലാണ് ചിത്രീകരണം നടത്തേണ്ടതെന്ന് തീരുമാനിച്ചിരുന്നുവെന്നും നല്ലൊരു പ്രൊഡ്യൂസറെ ലഭിച്ചപ്പോഴാണ് ചിത്രീകരണം തുടങ്ങിയതെന്നും സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍ പറഞ്ഞു.

ഷാജി കൈലാസ്, ദീപന്‍ എന്നിവരുടെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന സജിത്ത് ജഗദ്നന്ദന്‍റെ ആദ്യ ചിത്രമാണ് "ഒരേ മുഖം". ബാക്ക്വാട്ടര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പ് ച്ഛായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും, ബിജിബാല്‍ സംഗീതവും, റഫീക്ക് അഹമ്മദ് ഗാനരചനയും, സാബുമോഹന്‍ കലയും, നിര്‍വ്വഹിക്കുന്നു. ദീപു, സന്ദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവും എഴുതുന്നു. സമീറാ സനീഷ് വസ്ത്രവും, പ്രദീപ് രംഗന്‍ ചമയവും ഒരുക്കുന്നു.

 

Ore Mukham Set To Hit The Theatres Soon 

 

loading...
NEW GEN

Eviction of Bigg Boss Malayalam contestant Ranjini Haridas

After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.

Incredible 2 : Jack Jack with Disneys version of Avengers ?

Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids

Sridevi s last moments in Dubai hotel room

Sridevi, Boney Kapoor, and younger daughter Khushi Kapoor were in Ras Al Khaimah early last week.

Sridevis Mortal Remains To Be Brought Back In Anil Ambanis Aircraft From Dubai

In A Moving Gesture, Indian Industrial Magnate Anil Ambani Has Sent An Aircraft To Dubai To Bring Back Bollywood Actress Sridevi Kapoors Body To India On Monday

copyright 2016 © vellinakshathram