നടന്നത് 60 കോടിയുടെ നികുതി വെട്ടിപ്പ്. സൗബിൻ ഷാഹിറിന്റെ പറവ ഫിഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

സിനിമ മേഖലയിൽ കള്ളപ്പണമിടപാടു നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിന് നേരത്തെ പരാതി ലഭിച്ചിരുന്നു.

നടൻ സൗബിൻ ഷാഹിറിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് വ്യാഴാഴ്ച റെയ്ഡ് നടത്തി. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ കളക്ഷനുമായി ബന്ധപ്പെട്ട് പറവ ഫിലിംസ്, ഡ്രീം ബിഗ് ഫിലിംസ്, നിർമ്മാതാവ് ഷോൺ ആൻ്റണി എന്നിവരുടെ ഓഫീസുകളിലും റെയ്ഡ് നടന്നു. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നിരുന്നു. പരിശോധനയിൽ 60 കോടിയുടെ ആദായ നികുതി വെട്ടിപ്പാണ് നടന്നതെന്ന് വെക്തമായി. സൗബിൻ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും സാമ്പത്തിക രേഖകൾ മറച്ചുവെച്ചതായും ആരോപണങ്ങളുണ്ടെന്ന് ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടു കമ്പനികൾക്കും പണം വന്ന സ്രോതസ് ഒന്നാണ്. ഇതു സംബന്ധിച്ച കമ്പിനിയെ കേന്ദ്രികരിച്ചാണ് കേസ് അന്വേഷണം നടക്കുന്നത്. നേരത്തെ മഞ്ഞുമ്മേൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ ആലപ്പുഴ സ്വദേശി സിറാജ് വലിയവീട്ടിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പറവ ഫിലിംസ് വിവാദത്തിൽ അകപ്പെട്ടത്.

സിനിമയുടെ ആകെ ബജറ്റ് 22 കോടിയാണെന്ന ധാരണയിലാണ് താൻ ഏഴു കോടി രൂപ മുടക്കിയതെന്ന് സിറാജിന്റെ പരാതിയിൽ പറയുന്നു. പിന്നീട് അറിഞ്ഞത് 18.65 കോടി രൂപ ബജറ്റിലാണ് ചിത്രം ചിത്രീകരിച്ചത്. ലാഭത്തിൻ്റെ മൊത്തം വിഹിതത്തിൻ്റെ 40 ശതമാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ മഞ്ഞുമേൽ ബോയ്സ് ഇത്രയും വിജയിച്ചിട്ടും തനിക്ക് പണമൊന്നും നൽകിയില്ലയെന്നും സിറാജിന്റെ പരാതിയിൽ പറയുന്നു. അന്വേഷണത്തിനൊടുവിൽ പോലീസ് കേരള ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിറാജിൻ്റെ പരാതിയിൽ മഞ്ഞുമ്മേൽ ബോയ്‌സിൻ്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി കേസെടുത്തു.

സിനിമ മേഖലയിൽ കള്ളപ്പണമിടപാടു നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് സിനിമ നിർമ്മാണ കമ്പിനികളെ കേന്ദ്രികരിച്ചു ഇഡി അന്വേഷണം നടത്തി വരുകയായിരുന്നു. ഈ സമയത്താണ് മഞ്ഞുമേൽ ബോയ്സ് എന്ന ചിത്രത്തിനെ പറ്റി പരാതി ലഭിക്കുന്നതും അന്വേഷണം നടത്തുന്നതും.

Related Articles
Next Story