മോഹൻലാൽ മമ്മുട്ടി ചിത്രത്തിൻ്റെ പുത്തൽ അപ്പ്ഡേറ്റ് പുറത്തുവിട്ട് ചാക്കോച്ചൻ

Update: 2024-10-16 08:55 GMT

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയെ ആവേശത്തോടെയാണ് മലയാളി സിനിമാപ്രേക്ഷകർ സ്വീകരിച്ചത്. ഈ ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് മഹേഷ് നാരായണനാണ്. എന്നാൽ ഡ്രീം സിനിമയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. ഇപ്പോൾ ബോഗെയ്ൻവില്ലയുടെ പ്രമോഷനിടെ കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.

ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെന്നും കാര്യങ്ങൾ നടക്കുകയാണെന്നും കൃത്യമായി പറയാനാകുന്നത് സംവിധായകൻ മഹേഷ് നാരായണനാണെന്നുമാണ് ചാക്കോച്ചൻ പറഞ്ഞിരിക്കുന്നത്. ചിത്രത്തിൻ്റെ കാസ്റ്റിംഗ് ഇതുവ​രെ കൃത്യമായി നടന്നിട്ടില്ല. ലൊക്കേഷനും നിലവിൽ തീരുമാനം ആയിട്ടില്ല. ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ പല കഥാപാത്രങ്ങളും മാറാനുള്ള സാധ്യതകളുണ്ടെന്നാണ് താരം പറ‍ഞ്ഞിരിക്കുന്നത്. എന്നാൽ ഇതോടൊപ്പം തന്നെ ദൈവമേ താൻ മാറല്ലേയെന്നും തമാശ കലർത്തി ചാക്കോച്ചൻ പറയുണ്ട്.

മഹേഷ് നാരായണൻ ചിത്രത്തിൽ ഫഹദും പ്രധാന കഥാപാത്രമായി ഉണ്ടാകും. മോഹൻലാൽ അതിഥിയാകുമ്പോൾ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്. മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും. ഡീ ഏജിംഗ് ടെക്‌നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവർത്തകർക്ക് പദ്ധതിയുണ്ട് എന്നും റിപ്പോർട്ടുണ്ടായിരുന്നു.

മഹേഷ് നാരായണൻ മമ്മൂട്ടി ടീമിന്റെ ചിത്രം വരുന്നു എന്ന് വാർത്ത വന്നതുമുതൽ ചിത്രത്തിൽ കാമിയോ റോളിൽ സൂപ്പർ താരനിരയിൽ നിന്നും സുരേഷ് ​ഗോപി അടക്കമുളള താരങ്ങളുമെത്തുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

Tags:    

Similar News