ഒരു 'ചെത്ത് ഗാനം'; പ്രാവിൻ കൂട് ഷാപ്പ് വീഡിയോ ഗാനം എത്തി.
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രാവിൻ കൂട് ഷാപ്പ്' എന്ന ചിത്രത്തിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകർന്ന് അപർണ്ണ ഹരികുമാർ,പത്മജ ശശികുമാർ,ഇന്ദു സനാഥ്, വിഷ്ണു വിജയ് എന്നിവർ ആലപിച്ച ചെത്ത് ഗാനമാണ് റിലീസായത്.ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ,ശിവജിത് പത്മനാഭൻ,ശബരീഷ് വർമ്മ,നിയാസ് ബക്കർ, രേവതി,വിജോ അമരാവതി, രാംകുമാർ,സന്ദീപ്, പ്രതാപൻ കെ.എസ്.തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കുന്നു.
ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.
ഗാനരചന-മുഹ്സിൻ പരാരി,എഡിറ്റർ-ഷഫീഖ് മുഹമ്മദ് അലിഡിജിറ്റൽ പ്രൊമോഷൻ-സ്നേക്ക് പ്ലാന്റ്,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്,വിതരണം-എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്സ്,പി ആർ ഒ-എ എസ് ദിനേശ്.