ചെറുപ്പമായിരുന്നെങ്കിൽ ദീപിക പദുകോൺ തന്റെ നാലാമത്തെ ഭാര്യയാകുമായിരുന്നു : സഞ്ജയ് ദത്ത്
ബോളിവുഡിലെ വളരെ മികച്ചൊരു താരമാണ് ദീപിക പദുകോൺ. 19 വയസ്സിലാണ് ഷാരുഖാത്തിന്റെ നായികയായി ദീപിക പദുകോൺ ഓം ശാന്തി ഓമിൽ അഭിനയിക്കുന്നത്. പിന്നീട് അഭിനയ രംഗത്ത് സജീവമായ താരം ശക്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും തന്റേതായ ഒരു സ്ഥാനം ബോളിവുഡിൽ ഉണ്ടാക്കിയെടുത്തു. ഇതിനിടയിൽ ഹോളിവുഡ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. നടൻ രൺവീർ സിങ്ങാണ് ദീപികയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകൾ കഴിഞ്ഞ വർഷം പിറന്നിരുന്നു.
ദീപിക പദുക്കോണിനെ പറ്റി നടൻ സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെധ നേടുന്നതും വിവാദമായിരിക്കുന്നതും. ദീപിക പദുക്കോണിനെ വിവാഹം കഴിക്കാൻ ഉള്ള താല്പര്യമാണ് സഞ്ജയ് ദത്ത് ഇതിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു പഴയ അഭിമുഖത്തിൽ ' ചോളി കെ പീച്ചേ ക്യാ ഹി ' എന്ന ഗാനരംഗത്ത് മാധുരി ദീക്ഷിതിന് പകരം മറ്റേത് താരത്തെ പറയും എന്ന് ചോദിക്കുമ്പോൾ, ദീപിക പദുകോൺ എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്. താൻ ചെറുപ്പമായിരുനെങ്കിൽ ദീപിക തന്റെ നാലാമത്തെ ഭാര്യയിരിക്കുമെന്നും സഞ്ജയ് ദത്ത് അഭിമുഖത്തിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ ഈ അഭിമുഖം കണ്ടു നിരവധി ആളുകൾ ആണ് സഞ്ജയ് ദത്തിനെ വിമർശിക്കുന്നത്. ഇതിനിടയിൽ കൃതി സനോണിനെ കുറിച്ചും നേരത്തെ ഒരു അഭിമുഖത്തിൽ സഞ്ജയ് ദത്ത് ഇത്തരം രീതിയിൽ പറഞ്ഞു എന്നും ആളുകൾ പറയുന്നുണ്ട്.