ആരോഗ്യനില തൃപ്തികരം ദേഹാസ്വാസ്ഥ്യത്തിന് കാരണം നിർജലീകരണം

Update: 2025-03-16 07:11 GMT

നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. റഹ്‌മാൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ലണ്ടൻ യാത്ര കഴിഞ്ഞ് ചെന്നൈയിൽ തിരിച്ചെത്തിയ റഹ്‌മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റഹ്മാന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം നിർജലീകരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

ഇസിജി , ഇക്കോ കാർഡിയോഗ്രാം തുടങ്ങിയ ടെസ്റ്റുകൾ നടത്തി. ഇന്ന് തന്നെ അദ്ദേഹത്തെ ആഞ്ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷയത്തിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനുമെത്തി. എസ്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ചികില്സിക്കുന്ന ഡോക്ടർമാരുമായി താൻ ആശയവിനിമയം നടത്തിയെന്നും ഉടൻ തന്നെ റഹ്‌മാൻ വീട്ടിലേക്ക് മടങ്ങുമെന്നും സ്റ്റാലിൻ ജനങ്ങളെ അറിയിച്ചു. 

Tags:    

Similar News