ഐഎഫ്എഫ്കെയിലും ഐഎഫ്എഫ്ഐയിലും ഉള്ളൊഴുക്കിനെ തഴഞ്ഞു; അടൂർ ​ഗോപാലകൃഷ്ണൻ‌

By :  Aiswarya S
Update: 2024-07-21 03:20 GMT

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയെ ചലച്ചിത്രമേളകളിൽ അവഗണിച്ചുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഐഎഫ്എഫ്കെയിലും ഗോവയിൽ നടന്ന ഐഎഫ്എഫ്ഐയിലും ഉള്ളൊഴുക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഉള്ളൊഴുക്ക്. അടുത്ത വർഷത്തെ ഐഎഫ്എഫ്കെയിൽ പ്രത്യേകമായി ക്ഷണിച്ച് സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ഉർവശി, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളായ സിനിമയിൽ പ്രശാന്ത്‌ മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ് വി പിയുടെയും മക്ഗഫിൻ പിക്ചേഴ്സിന്റെയും ബാനറുകളിൽ നിർമ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത് റെവറി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സഞ്ജീവ് കുമാർ നായരാണ്.

Tags:    

Similar News