ആരാധകർ കാത്തിരുന്ന പ്രണവ്- മോഹൻലാൽ ചിത്രം തെലുങ്കിലോ ?
പ്രണവ് മോഹൻലാലും മോഹൻലാലും ഒന്നിച്ചുള്ള ചിത്രം ഏറെക്കാലമായി മലയാളി പ്രേക്ഷകർ പ്രതീഷിക്കുകയാണ് . ഇപ്പോൾ, ഇരുവരും ഒന്നിച്ചുള്ള ഒരു സിനിമ ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രണവിൻ്റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിലൂടെ ഇരുവരും സ്‌ക്രീൻ പങ്കിടാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ പ്രോജക്ടിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയായിരിക്കും. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ദേവര അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദേവരയുടെ രണ്ടാം ഭാഗത്തിന് മുന്നേ പ്രണവുമായുള്ള ചിത്രത്തെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ . മോഹൻലാൽ മുമ്പ് ശിവയുടെ ഹിറ്റ് ചിത്രമായ ജനതാ ഗാരേജിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അത് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ആദ്യമായി ബാലതാരമായി എത്തുന്നത്. പിന്നീട് പ്രണവ് തൻ്റെ മറ്റൊരു ചിത്രമായ സാഗർ ഏലിയാസ് ജാക്കി റീലോഡഡിൽ ഒരു അതിഥി വേഷം ചെയ്തു. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന്റെ ചെറിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും, ആരാധകർ ആകാംക്ഷയോടെ ഒരുഒന്നിച്ചുള്ള ഒരു മുഴുനീള ചിത്രത്തിനായി കാത്തിരിക്കുകയാണ്. അത് ഒടുവിൽ പ്രണവിൻ്റെ തെലുങ്ക് അരങ്ങേറ്റത്തിൽ സംഭവിക്കുമെന്ന് തോന്നുന്നത് . ഈ വർഷം പുറത്തിറങ്ങിയ വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിൽ മോഹൻലാലും ഒരു വേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങിയിരുന്നു. പിന്നീട് ആ തീരുമാനം മാറ്റിയതായും ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.