പണി, സൂക്ഷ്മദർശിനി, വിടുതലൈ, ഓൾ വി ഇമേജിനെ ആസ് ലൈറ്റ് ; ജനുവരിയിൽ ഒ ടി ടി റിലീസിനൊരുങ്ങി പ്രേഷകരുടെ പ്രിയ ചിത്രങ്ങൾ
1) പണി ( മലയാളം )
നടൻ ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രമാണ് പണി. 2024 ഒക്ടോബറിൽ റിലീസായ ചിത്രത്തിൽ ജോജു ജോർജ്, സാഗർ സൂര്യ, ജുനൈസ് അഭിനയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആക്ഷൻ ജേർണറിൽ എത്തിയ ചിത്രം തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നു. ചിത്രം സോണി ലൈവിലൂടെ സ്റ്റീമിംഗ് തുടരുകയാണ്.
2) ഓൾ വി ഇമേജിൻ ആസ് ലൈറ്റ് ( മലയാളം/ ഹിന്ദി )
ലോക ശ്രെധ നേടിയ പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഓ ടി ടി സ്റ്റീമിംഗ് ആരംഭിക്കുകയാണ്. മുംബൈയിലെ രണ്ട് മലയാളി നഴ്‌സുമാരുടെ ജീവിതത്തെ കേന്ദ്രീകരിച്ച്, അവരുടെ പോരാട്ടങ്ങൾ, പ്രതിരോധം, ഒരു പുതിയ നഗരവുമായി പൊരുത്തപ്പെടുന്നതിൻ്റെ വൈകാരിക സങ്കീർണ്ണതകൾ എന്നിവ ചിത്രീകരിക്കുന്ന ചിത്രത്തിൽ ദിവ്യ പ്രഭയും, കണി കുസൃതിയും ആണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . ഉദ്വേഗജനകമായ കഥപറച്ചിലും ഹൃദയസ്പർശിയായ പ്രകടനങ്ങളാലും കൊണ്ട് തന്നെ ഇതിനകം തന്നെ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ജനുവരി 3 മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം ഹിന്ദി പതിപ്പുകൾ ലഭ്യമാണ്.
3) സൂക്ഷ്മദർശിനി ( മലയാളം )
2024 അവസാനം സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച മലയാളത്തിലെ ബ്ലാക്ക് കോമഡി മിസ്റ്ററി ത്രില്ലർ ചിത്രമാണ് സൂക്ഷ്മദർശിനി. എം.സി. ജിതിൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയ നാസിം ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ട്രാൻസിനു ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള സിനിമ എന്ന പ്രേത്യേകതയും സൂക്ഷ്മദർശിനിയ്ക്ക് ഉണ്ട്. നവംബർ 22 ന് റിലീസ് ചെയ്ത ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആഗോളതലത്തിൽ ₹54.36 കോടി നേടിയ ചിത്രം ഗംഭീര എന്റെർറ്റൈനെർ കൂടെയായിരുന്നു. ഇപ്പോൾ സൂക്ഷ്മദർശിനി ഒ ടി ടി റിലീസിനായി ഒരുങ്ങുകയാണ് . സീ ഫൈവിലൂടെ ഈ മാസം ചിത്രം സംപ്രേഷണം ചെയ്യും.
4) കടകൻ ( മലയാളം )
സജി മമ്പാട് സംവിധാനം ചെയ്ത് ഹക്കിം ഷാ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് കടകൻ. കടത്തനാടൻ സിനിമാസിൻ്റെ ബാനറിൽ ഖലീൽ ഹമ്മദാണ് ചിത്രം നിർമ്മിച്ചത് . ബോധിയും ശശികുമാർ മമ്പാടും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം സൺ നെക്സ്റ്റിലൂടെ ജനുവരി 3 മുതൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു.
5) വിടുതലൈ പാർട്ട് 2 ( തമിഴ് )
റിപ്പോർട്ടുകൾ പ്രകാരം, വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട് 2 ചാന്ര്യ 17 മുതൽ സീ ഫൈവിലൂടെ സ്ട്രീം ചെയ്യും. 2024 വാസന മാസം റിലീസായ ചിത്രത്തെ മികച്ച അഭിപ്രായമാണ് നേടിയത്. വിജയ് സേതുപതി , സൂരി, മഞ്ജു വാരിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.ചിത്രം ജനുവരി 17 മുതൽ സീ ഫൈവിലൂടെ സ്ട്രീമിംഗ് ആരംഭിക്കുകയാണ്
6) മിസ് യു ( തമിഴ് )
സിദ്ധാർഥ് ആഷിക രംഗനാഥൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ തമിഴ് ചിത്രമാണ് മിസ്സ് യു.തനിക്ക് ആദ്യം ഇഷ്ടപ്പെടാത്ത ഒരു യുവതിയെ പ്രണയിക്കുന്ന ഒരു യുവാവിൻ്റെ കഥയാണ് ഈ റൊമാൻ്റിക് ചിത്രം പറയുന്നത്. കരുണാകരൻ, ബാലശരവണൻ, ലോല്ലുസഭ മാരൻ, ശാസ്തിക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 26 മുതൽ ഇത് തമിഴിലും തെലുങ്കിലും ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.