രമേഷ് നാരായൺ സംവിധായകനോടുള്ള നന്ദി പ്രകടിപ്പിച്ചതാണ്; ജയരാജ്

By :  Aiswarya S
Update: 2024-07-16 10:15 GMT

സംഗീതസംവിധായകൻ രമേഷ് നാരായൺ ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ജയരാജ്. എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചത്.

ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ മൊമന്റോ സ്വീകരിക്കാതെ, ട്രോഫി പിടിച്ചുവാങ്ങുകയും സംവിധായകൻ ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുക്കുകയും അത് തനിക്ക് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഈ വീഡിയോ വൈറലായതോടെ രമേഷ് നാരായൺ നടനെ പരസ്യമായി അപമാനിച്ചുവെന്ന പേരിൽ സൈബർ ആക്രമണം ഉയരുകയായിരുന്നു. എന്നാൽ ആസിഫിനെ രമേഷ് നാരായൺ അപമാനിച്ചതായി തോന്നുന്നില്ല എന്നാണ് ജയരാജ് പറയുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകരെയെല്ലാം ആദരിച്ചെങ്കിലും രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചിരുന്നില്ല. ഇത് സംഘാടകരെ അറിയിച്ചപ്പോഴാണ് അവർ ആസിഫ് അലിയെ മൊമന്റോ നൽകാനായി വിളിച്ചത്. ആസിഫിന്റെ കൈയ്യിൽ നിന്നും അത് വാങ്ങി രമേഷ് നാരായൺ എന്നെ വിളിച്ച് എന്റെ കൈയ്യിൽ തന്ന് വീണ്ടും ഉപഹാരം വാങ്ങി. അത് ചിത്രത്തിന്റെ സംവിധായകനോടുള്ള നന്ദി പ്രകടിപ്പിച്ചതാകാം. ആസിഫ് അലിയെ രമേഷ് നാരായൺ അപമാനിച്ചുവെന്ന് തോന്നിയിട്ടില്ല. അത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്യുന്ന വ്യക്തിയല്ല രമേഷ് നാരായൺ എന്നാണ് ജയരാജ് പറയുന്നത്.

Tags:    

Similar News