സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ടീസർ പുറത്ത്

Update: 2024-12-13 08:30 GMT

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 സെപ്റ്റംബർ 25ന് ആഗോള റിലീസായെത്തും. "കാർണേജ്" എന്ന് പേരിട്ടിരിക്കുന്ന ടീസർ പുറത്തിറക്കിയത് ഗ്ലോബൽ സ്റ്റാർ രാം ചരൺ ആണ്. വിരൂപാക്ഷ, ബ്രോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം നിർമ്മിക്കുന്നത് പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ്. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക.

സായ് ദുർഗ തേജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ വിനാശകരവും തീവ്രവുമായ സ്വഭാവത്തിലേക്ക് നേർകാഴ്ച നൽകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കാർണേജ് വീഡിയോയിലൂടെ ആണ് ചിത്രത്തിന്റെ ടൈറ്റിലും പുറത്ത് വിട്ടിരിക്കുന്നത്. ശക്തവും വ്യത്യസ്തവുമായ വോയ്സ് ഓവറുകളുടെ ഒരു പരമ്പരയോടെ ആരംഭിക്കുന്ന ഈ വീഡിയോ നായക കഥാപാത്രത്തിന്റെ ശ്കതമായ അവതരണമാണ് നടത്തുന്നത്. തന്റെ പുറകിൽ തറച്ചിരിക്കുന്ന ഒരു ചെറിയ കത്തി വലിച്ചൂരി, രക്തം ഒലിക്കുന്ന ശരീരത്തോടെ ശത്രുക്കളെ നേരിടുന്ന നായകനെ ടീസറിൽ കാണാം. സായി ധരം തേജിന്റെ ശക്തമായ ഒരു സംഭാഷണത്തിലാണ് ടീസർ അവസാനിക്കുന്നത്.

ഈ ചിത്രത്തിനായി സായി ധരം തേജ് നടത്തിയിരിക്കുന്ന വമ്പൻ ശാരീരിക പരിവർത്തനവും ടീസറിൽ വ്യക്തമാണ്. ഒരു യോദ്ധാവിനെ പോലെയുള്ള ശരീരമാണ് അദ്ദേഹം ഇതിൽ നിർമ്മിച്ചെടുത്തിരിക്കുന്നത്. കഥാപാത്രത്തിൻ്റെ തീവ്രത വർദ്ധിപ്പിച്ചുകൊണ്ട് റായലസീമ സ്ലാങ്ങും ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയുടെ ഭാഗമായിട്ടുണ്ട്. നവാഗതനായ രോഹിത് കെ പി ഒരുക്കുന്ന ചിത്രത്തിലെ സംഭാഷണങ്ങൾ മൂർച്ചയുള്ളതും ശക്തവുമാണ്. കൂടാതെ ചിത്രത്തിന്റെ ഓരോ ഫ്രെയിമും നിർമ്മാണത്തിന്റെ വമ്പൻ കാൻവാസിനെ പ്രതിഫലിപ്പിക്കുന്നു. കാർനേജ് വീഡിയോ എസ് വൈ ജിയുടെ (സാംബരാല യേതിഗട്ട്) പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ 2025 സെപ്റ്റംബർ 25 ന് ചിത്രം പാൻ-ഇന്ത്യ റിലീസായെത്തും. രചന- സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ- കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ- പ്രൈംഷോ എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ- ഗാന്ധി നാടികുടികർ, കോസ്റ്റ്യൂം ഡിസൈനർ- അയിഷ മറിയം, മാർക്കറ്റിംഗ് ഏജൻസി- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.

Tags:    

Similar News