67മത് ഗ്രാമി അവാർഡിലേക്കുള്ള പരിഗണ പട്ടികയിലേക്ക് 'ആവേശവും', 'മഞ്ഞുമേൽ ബോയിസും' അയച്ച് സുഷിന് ശ്യാം
മലയാള സിനിമയിലെ വ്യത്യസ്തമായ ശബ്ദസംവിധാനങ്ങൾക്ക് പേരുകേട്ട സംഗീതസംവിധായകൻ സുഷിൻ ശ്യാം, അഞ്ചാം പാതിരാ , കുമ്പളങ്ങി നൈറ്സ് , വരുത്തൻ , ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനം സുഷിൻ മലയാള സിനിമയിൽ മാത്രമല്ല മറ്റു ഭാഷകളിലും വലിയൊരു ശതമാനം ആരാധകരെ ഉണ്ടാക്കി എടുത്തു . 2024-ലെ ഹിറ്റ് ചിത്രങ്ങളായിരുന്നു ഫഹദ് ഫാസിൽ നായകനായ 'ആവേശവും ', സർവൈവൽ ത്രില്ലറായ 'മഞ്ജുമ്മേൽ ബോയിസും .ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ വലിയ തോതിൽ ഹിറ്റ് ആയിരുന്നു . ആവേശത്തിലെ 'ഇല്ലുമിനാട്ടിയും','ജാടയും 'മഞ്ഞുമേൽ ബോയ്സിലെ 'കുതന്ത്രവും', 'നെബുലകളും' രാജ്യത്തുടനീളം ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല .സുഷിൻ ശ്യാമിൻ്റെ രചനകൾ പലപ്പോഴും ബ്ലോക്കബ്സ്റ്റർ ആയി മാറുകയും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറുകയും ചെയ്യാറുണ്ട് . ഈ ചിത്രങ്ങളുടെ വിജയത്തിന് സുഷിന്റെ സംഗീതം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ഇപ്പോൾ തന്റെ ഈ ചിത്രങ്ങളിലെ ഒർജിനൽ സ്കോർ 67മത് ഗ്രാമി അവാർഡിലേക്ക് മുന്നേയുള്ള പരിഗണയ്ക്കായി ഗ്രാമി കൺസിഡറേഷനിലേക്ക് ഔദ്യോഗികമായി സമർപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ. സുഷിന്റെ ഈ പ്രഖ്യാപനം അദ്ദേഹത്തിൻ്റെ ആരാധകർക്കിടയിലും ഇൻഡസ്‌ട്രിയിലെ ഉള്ളവർക്കിടയിലും ആവേശം ഉണർത്തിയിട്ടുണ്ട്. Best compilation soundtrack for visual media എന്ന ക്യാറ്റഗറിയിലാണ് ആവേശത്തിലെ സംഗീതം അവാർഡിനായി അയച്ചിരിക്കുന്നത്. Best score soundtrack for visual media എന്ന ക്യാറ്റഗറിയിലാണ് മഞ്ഞുമേൽ ബോയിസിലെ സംഗീതം അയച്ചിരിക്കുന്നത് . ഗ്രാമി അവാർഡിന്റെ നോമിനേഷൻ പ്രക്രിയക്കായി ഉള്ള റെക്കോർഡിങ് അക്കാദമിയിലെ അംഗമായ ആദിത്യ വീരയാണ് സുഷിൻ ശ്യാമിനെ ഇതിനായി സഹായിച്ചത്. അക്കാദമി അംഗങ്ങളുടെ വോട്ടിങ്ങിന് അനുസരിച്ചാണ് അവാർഡ് പ്രഖ്യാപിക്കുക. ആദ്യ റൗണ്ട് വോട്ടിങ് , അവസാന റൗണ്ട് വോട്ടിങ് എന്നി രണ്ടു ഘട്ടമായിയാരിക്കും വോട്ടിംഗ് നടക്കുക. 2025 ഫെബ്രുവരി 2 ആണ് ഗ്രാമി അവാർഡ് പ്രഖ്യാപനം നടക്കുക.
അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബൊഗെയ്ൻവില്ല'യാണ് സുഷിൻ്റെ വരാനിരിക്കുന്ന ചിത്രം . കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 17 ന് റിലീസ് ചെയ്യും. ചിത്രത്തിലെ പ്രോമോ സോങ് ആയ 'സ്തുതി' ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ഒരേ പോലെ ഹിറ്റ് ആണ് .