വിവാഹത്തിനു ശേഷം വ്യക്തിത്വം മറന്ന് ജീവിക്കേണ്ടി വരും; ആലിയയും അത് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടാകാം: രണ്‍ബീർ കപുർ

alia ranbeer couple

ആരാധകർക്കൊപ്പം വലിയ വിവാദങ്ങളും നേരിടുന്ന ബോളിവുഡ് താരങ്ങളാണ് രണ്‍ബീര്‍ കപുറും ആലിയയും. വിവാഹ ജീവിതത്തെ പറ്റിയുള്ള ഇരുവരുടേയും പരാമര്‍ശങ്ങള്‍ പലപ്പോഴും വലിയ രീതിയിലുള്ള ട്രോളുകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംരംഭകന്‍ നിഖില്‍ കാമത്തുമായുള്ള അഭിമുഖത്തിനിടെ രണ്‍ബീറിൻ്റെ ചില തുറന്നു പറച്ചിലുകള്‍ സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയാകുകയാണ്.

രാഷ്ടീയം, കുടുംബം, വ്യക്തി ബന്ധങ്ങള്‍, ജോലി അങ്ങനെ നിരവധി കാര്യങ്ങൾ രണ്‍ബീര്‍ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ഇതിനിടെ ജീവിതം വൈരുധ്യം നിറഞ്ഞതാണോ എന്ന ചോദ്യത്തിന് രണ്‍ബീര്‍ നൽകിയ മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 'തീര്‍ച്ചയായും വൈരുധ്യങ്ങളുണ്ട്. പ്രത്യേകിച്ച് വിവാഹ ബന്ധങ്ങളില്‍. സ്വന്തം വ്യക്തിത്വം മറന്ന് ജീവിക്കേണ്ടി വരും. ആലിയയും അവരുടെ വ്യക്തിത്വം മറന്ന് ജീവിക്കാന്‍ പഠിക്കുന്നുണ്ടാകാം. പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കേണ്ടി വരും. രണ്ട് വ്യക്തികളും എന്താണോ അതു പോലെതെന്ന അംഗീകരിക്കാൻ ഇരുവര്‍ക്കും കഴിയില്ല. അതിനാല്‍ ചില വ്യക്തിസ്വഭാവങ്ങള്‍ ത്യജിക്കേണ്ടി വരും. രണ്‍ബീര്‍ മറുപടി നൽകി.

താന്‍ ആലിയയ്ക്കു വേണ്ടി മാറിയതിനേക്കാളേറെ ആലിയ തനിക്കു വേണ്ടി മാറിയിട്ടുണ്ട്. ശബ്ദം ഉയര്‍ത്തി സംസാരിക്കുന്ന അച്ഛന്റെയൊപ്പം വളര്‍ന്നതുകൊണ്ട് ശബ്ദം ഉയർത്തി സംസാരിക്കുന്നത് അസഹ്യമായാണ് തോന്നാറുള്ളത്. ആലിയ അങ്ങനെ സംസാരിക്കുന്ന ഒരാളായിരുന്നു. 30 വര്‍ഷമായുള്ള ശീലം മാറ്റന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിന്നിരിക്കാം. എന്നിട്ടും അവരതിന് തയ്യാറായിട്ടുണ്ട്. അലിയക്കു വേണ്ടി എന്ത് ശീലമാണ് മാറ്റിയതെന്ന് എന്നോട് ചോദിച്ചാല്‍ ഒന്നുമില്ലെന്ന് പറയേണ്ടി വരുമെന്നും രണ്‍ബീര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Related Articles
Next Story