പരാജയത്തിൽ നിന്ന് ഉയർത്തെഴുനേറ്റ തുമ്പാട്; ഒരു വേൾഡ് ക്ലാസിക് ചിത്രം

ഇന്ത്യൻ സിനിമകളോട് മാത്രമല്ല വേൾഡ് ക്ലാസ് സിനിമകളോട് മത്സരിക്കാൻ കഴിയുന്ന ഒരു ചിത്രം നമുക്കുണ്ട്. 2008 ൽ നവാസുദ്ധീന് സിദ്ധിഖിയെ നായകനാക്കി ആരംഭിച്ച ചിത്രം പിന്നീട് നിർമാതാവ് പിന്മാറിയതിനെ തുടർന്ന് ഉപേക്ഷിച്ചു. എന്നാൽ പിന്നീട് വീണ്ടും ആരംഭിച്ച സിനിമയുടെ ചിത്രീകരണത്തിൽ പല കാരണങ്ങൾ കാരണം എഡിറ്റിംഗ് സമയത്ത് അതിന്റെ പൂർണ്ണതയിൽ എത്തിയെന്ന് സംവിധായകന് തോന്നിയില്ല. 100 വർഷമായി മനുഷ്യരാരും എത്താത്ത, പഴക്കം തോന്നുന്ന സ്ഥലങ്ങളും, മഴയുമായിരുന്നു സംവിധയകന്റെ ആവിശ്യം. ഒടുവിൽ സിനിമ സാധ്യമല്ല എന്ന തീരുമാനനത്തിൽ ഉപേക്ഷിച്ചു. എന്നാൽ സ്വപ്നം കണ്ട സിനിമ സാധ്യമാക്കാൻ സിനിമയുടെ കഥ വീണ്ടും എഴുതുകയും 2015 ൽ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു.

അതെ തുമ്പാഡിനെ കുറിച്ച തന്നെയാണ് പറഞ്ഞു വരുന്നത്. സംവിധയകൻ ഗൗരവ് ജി ദേശായി. 2019 ഇത് റിലീസായ ചിത്രം തിയേറ്ററിൽ തീർത്തും പരാജയമായിരുന്നു. പിന്നീട് നിരൂപക പ്രശംസ നേടിയ ചിത്രം തിരഞ്ഞു പോയി ആളുകൾ കണ്ടു തുടങ്ങിയപ്പോഴാണ് ലോക സിനിമകളോട് കിടപിടിക്കാൻ കഴിയുന്ന ഒരു ഇന്റർനാഷണൽ സ്റ്റഫ് ഇന്ത്യൻ സിനിമയിലുണ്ടെന്ന് ആളുകൾ തിരിച്ചറിയുന്നത്. വൈകി വന്ന ഈ വരവേൽപ്പ് 4 വർഷങ്ങൾക്ക് ശേഷം ചിത്രം തിയേറ്ററിൽ റീ റിലീസ് ചെയ്യാനും രണ്ടാം ഭാഗം പ്രഖ്യാപിക്കാനും കാരണമായി.ഹിന്ദി ഭാഷയിലുള്ള സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണ് തുമ്പാട്. മഹാരാഷ്ട്രയിലെ ഗ്രാമമായ തുമ്പാടണ് ചിത്രത്തിന്റെ കഥയുടെ പശ്ചാത്തലം. മനുഷ്യരുടെ അടങ്ങാത്ത അത്യാർത്തി, ഭയം, ഒരാളുടെ പ്രവർത്തികളുടെ ഫലങ്ങൾ, സാമൂഹ്യ വ്യവസ്ഥകൾ എന്നിവയെ ഹിന്ദു മിത്തോളജിയുമായി ബന്ധിച്ചാണ് ചിത്രം പറയുന്നത്.ചിത്രം തുടങ്ങുന്നത് ഹസ്തറിനെ പറ്റി പറഞ്ഞിട്ടാണ്. സമ്പത്തിന്റെ ദേവിയുടെ ആദ്യ പുത്രനാണ് ഹസ്തർ. ദേവിയുടെ ഇരു കൈകളിലുമായി ഒരിക്കലും തീരാത്ത ധാന്യവും സ്വർണവും. ദേവിയുടെ ഗര്ഭപാത്രമാനായിരുന്നു നമ്മുടെ ഭൂമി. എന്നാൽ അത്യാർത്തി കാരണം ഹസ്തർ ദേവിയുടെ സ്വര്ണംമുഴുവൻ തട്ടിയെടുക്കുന്നു. എന്നാൽ ധാന്യത്തിലേക്ക് കൈ വെച്ചപ്പോൾ ദേവിയുടെ മറ്റു പുത്രന്മാർ ചേർന്ന് ഹസ്തറിനെ ഇല്ലാതാക്കാൻ നിക്കുന്നു. എന്നാൽ തന്റെ ആദ്യ പുത്രനെ ഒരുപാട് സ്നേഹിച്ച ദേവി ഹസ്തറിനെ സ്ഥിക്ഷിച്ചുകൊണ്ട് തന്റെ ഗര്ഭപാത്രത്തിനുള്ളിൽ വയ്ക്കുന്നു. ഹസ്തറിനെ കുറിച്ച് ആരും ഓർമ്മിക്കില്ല. പൂജിക്കില്ല, ഒരു പുരാതന കൃതിയിലും ഹസ്തറിന്റെ പേര് കാണില്ല. എന്നാൽ ഒരു നാൾ ലോകത്തിലെ മനുഷ്യർ ഹസ്തറിനെ പൂജിച്ച പ്രെസാധിപ്പിക്കും. കാരണം ഹസ്തറിന്റെ ആർത്തി നമ്മുടെ വരദാനമാണ്. ശേഷം അവർ ഹസ്തറിനായി തുംബാദ് എന്ന ഗ്രാമത്തിൽ ഒരു ക്ഷേത്രം പണിയുന്നു. അന്ന് മുതൽ തുമ്പാടിൽ നിർത്താതെ മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു.....


തന്റെ മകനോട് വിനായക് ഈ കഥ പറയുന്നതുമുതലാണ് ചിത്രം ആരംഭിക്കുന്നത്. പുണെയിലെ ദരിദ്രത്തിൽ നിന്ന് രക്ഷപെടാൻ വിനായക് തന്റെ ജന്മ നാടായ തുംബാദിലേയ്ക്ക് മടങ്ങുന്നു. അവിടെ കാലങ്ങളായി ജീവിക്കുന്ന മുത്തശ്ശിയുടെ സഹായത്തോടെ ദേവിയുടെ ഗര്ഭപാത്രത്തിലേക്ക് വിനായക് കടക്കുന്നു. കൊണ്ടുവന്ന മാവ് ഹസ്സറിനു എറിഞ്ഞു കൊടുത്ത ഹസ്തറിന്റെ നോട്ടം മാറുമ്പോൾ കിഴിയിലുള്ള സ്വാര്തനം എടുത്ത് മടങ്ങുന്നു. എങ്ങനെ എല്ലാ തവണയും പൂനെയിൽ നിന്ന് തുംബാദിലേക്ക് യാത്ര തിരിക്കുന്ന വിനായക് കൈ നിറയെ സ്വർണ നാണയവുമായി മടങ്ങുന്നു. അങ്ങനെ പണക്കാരനാകുന്ന വിനായക് തന്റെ മകനെയും എങ്ങനെ സ്വർണം തട്ടിയെടുക്കാൻ പടിപിപ്പിക്കുന്നു. എന്നാൽ മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത ആർത്തി അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പിന്നീട് ചിത്രം കാട്ടി തരുന്നു....

സോഹം ഷായാണ് വിനായക് ആയി അഭിനയിച്ചിരിക്കുന്നത്. വിനായക് അനുഭവിക്കുന്ന പട്ടിണിയും സാമൂഹ്യ വേര്തിരിവുകളും ,അതിൽ നിന്ന് മുക്തി നേടാനുള്ള അതിയായ അഗ്രവും ഒടുവിൽ അത് കൊണ്ടുചെന്നെത്തിക്കുന്ന അത്യാർത്തിയും സോഹം ഷായുടെ അഭിനയിലൂടെ പ്രേഷകന്റെ മുന്നിൽ തെളിഞ്ഞു കാണാം. വിനായകിന്റെ മകനായ പാണ്ഡുരങ്ങായി വേഷമിട്ട മുഹമ്മദ് സമദ് അതിശയിപ്പിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അനിതാ ഡേത് ഖേൽക്കർ,ജ്യോതി മാൽഷേ, മാധവ് ഹരി,ദീപക് ധംലെ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മികച്ച പ്രകടനകളുടെ കൂടെ ചിത്രമായിരുന്നതിനാൽ തുമ്പാടിൽ അതിശപ്പിക്കുന്ന തരത്തിലായിരുന്നു എല്ലാവരുടെയും പ്രകടനങ്ങൾ.


ചിത്രത്തിന്റെ ദൃശ്യ ശൈലി അതിന്റെ വിജയത്തിന് നിർണായകമായിരുന്നു. പൂർണ്ണമായും മഴയിൽ ചിത്രീകരിച്ച സിനിമയിൽ ഒരുടത്തും ഏതൊരു കല്ലുകടിയായി തോന്നില്ല. അതിനു കാരണമായ പങ്കജ് കുമാറിന്റെ സിനിമാട്ടോഗ്രഫി എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്. .എവിടെ ഒരു സന്ദർഭങ്ങൾ അനുസായ്ച്ചു മഴയുടെ തീവ്രത കൂടുകയും കുറയുകയും ചെയ്യുന്നത് ശ്രെദ്ധിക്കപെടുന്ന ഒന്നാണ്. കഥയുടെ ഭയാനകവും നിഗൂഢവുമായ അന്തരീക്ഷം ഉൾക്കൊള്ളുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ഗൗരവ് ജി ദേശായിയും ടീമും മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ മാസങ്ങളോളം സ്ഥലം അനേഷിച്ചു നടന്നതായി ഒരു അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നുണ്ട്. ഹസ്തറിന്റെയും മുത്തശ്ശിയുടെയും ഭയപ്പെടുത്തുന്ന ഭീകര രൂപം ഉണ്ടാക്കിയെടുക്കുക എന്നത് അവർക്ക് തീർത്തും വെല്ലുവിളിയായിരുന്നു. പരമ്പരാഗത ഇന്ത്യൻ ഭൂത രൂപത്തിൽ ആകർഷകമായ ഒരു ജീവിയെ സൃഷ്ടിക്കാൻ വിവിധ ഓപ്ഷനുകൾ ചെയ്ത ശേഷം, ആധുനിക സിജിഐ ടെക്നിക്സിന്റെയും സഹായത്തോടെയാണ് ഹസ്തറിനെ ഉണ്ടാക്കിയെടുത്തത്. സൻയുക്‌ത കസയുടെ എഡിറ്റിംഗും സിനിമയെ അതിന്റെ പൂർണതയിൽ എത്തിക്കുന്നതിൽ വിജയിച്ചു.പരിമിതമായ ചുറ്റുപാടിൽ, കാലാവസ്ഥയും യാത്രയും കഠിനമായിട്ടും , വൈധ്യുതി തകരാറുകൾ സംഭവിച്ചെങ്കിലും ആ വെല്ലുവിളികളൊന്നും തന്നെ സിനിമയെ തെല്ലും ബാധിച്ചിട്ടില്ല.തുമ്പാട് ഇന്ത്യൻ സമൂഹത്തെ അലട്ടുന്ന ആഴത്തിലുള്ള ഭയങ്ങളെയും അന്ധവിശ്വാസങ്ങളെയും പ്രതിനിധാനം ചെയ്യുന്നു ചിത്രമാണ്. ഇരുട്ടിന്റെയും തിന്മയുടെയും പ്രതീകമായ ഈ വിശ്വാസങ്ങൾ അജ്ഞാതവും അബദ്ധവുമാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ശക്തി ബന്ധങ്ങളെയും ചിത്രം കാണിക്കുന്നുണ്ട്. വിനായക് കടവും അടിച്ചമർത്തലും ഉള്ള ഒരു ചക്രത്തിൽ പിടിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്.ഭയം, ഫാന്റസി, സാമൂഹിക വിവരണം എന്നിവയുടെ അതുല്യമായ മിശ്രണം കാരണം തുമ്പാട് പ്രശംസ നേടിയ ചിത്രമാണ് . ചിത്രത്തിന്റെ അതിശയിപ്പിക്കുന്ന ഛായാഗ്രഹണം, ശക്തമായ പ്രകടനങ്ങൾ, കഥാപരിണാമം എന്നിവയ്ക്ക് പ്രശംസ ലഭിച്ചു. ഇന്ത്യൻ ഭൂതകഥകളെക്കുറിച്ചുള്ള പുതുമയുള്ള വീക്ഷണവും നരറേഷനും വർഷങ്ങളായി നമ്മുടെ ഇൻഡസ്ട്രയിൽ കാണുന്ന ഹോറർ കലേഷേകളെയെല്ലാം പൊളിച്ചെഴുതുന്ന പുത്തൻ അനുഭവമായിരുന്നു. ഇനിയൊരു തുമ്പാട് ഇന്ത്യൻ സിനിമയിൽ ഉണ്ടാകുമോ എന്ന് ചിത്രം കണ്ടവർ ചോദിക്കുമ്പോൾ ആണ് തുമ്പാട് 2 വിന്റെ പ്രഖ്യാപനം. കാത്തിരിക്കാം ആ ദൃശ്യ വിസ്മയത്തിനായി.

Related Articles
Next Story