സുഷിന് ശ്യാമിന് ശേഷം മലയാളത്തിലെ ഹിറ്റ് ബ്രാൻഡ് ക്രിസ്റ്റോ സേവ്യർ
മലയാള സിനിമയിൽ പുത്തൻ ശബ്ദമായി മാറിയ യുവ സംഗീത സംവിധായകനാണ് ക്രിസ്റ്റോ സേവ്യർ. 2023 സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവംഎന്ന ചിത്രത്തിലാണ് ക്രിസ്റ്റോ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്നത്.പിന്നീട് അതെ വർഷം തന്നെ അരുൺ ഡി ജോസ് സംവിധാനം ചെയ്‌ത 18പ്ലസ് എന്ന ചിത്രത്തിലും ക്രിസ്റ്റോ തന്നെയാണ് സംഗീതം ഒരുക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ബ്രഹ്മയുഗ'ത്തിലൂടെ ആണ് ക്രിസ്റ്റോ സേവ്യർ ശ്രെദ്ധ നേടുന്നത് .കുഞ്ചമൻ പോറ്റിയുടെയും , ചാത്തന്റെയും മനയുടെ നിഗൂഡതയും, ഭീതിയും പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് ഈ യുവ സംഗീത സംവിധായകൻ പ്രേഷകരുടെ മനസിലേയ്ക്ക് ചേക്കേറി എന്ന് തന്നെ പറയാംസുഷിന് ശ്യാമിന്റെ അസിസ്റ്റന്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ ക്രിസ്റ്റോ ഇപ്പോൾ സുഷിനെപോലെ ഒരു ഹിറ്റ് ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. 2024ൽ 4 ചിത്രങ്ങളാണ് ക്രിറ്റോയുടേതായി പുറത്തിറങ്ങിയത് . നാലും സൂപ്പർ ഹിറ്റുകൾ, കൂടാതെ ക്രിസ്റ്റോ മലയാളത്തിൽ നിന്നും തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുമായാണ്. ഇപ്പോൾ ടർബോ,സൂക്ഷ്മദർശിനി, സ്വർഗ്ഗവാസൽ വരെ എത്തി നിൽക്കുന്ന ക്രിസ്റ്റോയുടെ സംഗീത യാത്രയിൽ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് ഹിറ്റ് ആണ്.
പതിനേഴാം നൂറ്റാണ്ടിൻ്റെ പശ്ചാത്തലത്തിലാണ് ബ്രഹ്മയുഗത്തിന്റെ കഥ എന്നതിനാൽ, സിനിമയുടെ സംഗീതത്തിലൂടെ കാലഘട്ടത്തെ പുനർനിർമ്മിക്കുന്നത് വെല്ലുവിളിയായിരുന്നു. എന്നാൽ ക്രിസ്റ്റോ അത് അനായാസം ചെയ്തു വിജയിച്ചു എന്ന് പറയാം. അതിനുവേണ്ടി സ്വന്തമായി ഒരു ഉപകരണം വരെ ക്രിസ്റ്റോ ഉണ്ടാക്കിയെടുത്തു.ഒരു പ്ലാസ്റ്റിക് ബക്കറ്റിലും ടിൻ ഓയിൽ പാത്രങ്ങളിലും ഗിറ്റാറിൻ്റെ ഒരു സ്ട്രിംഗ് ഉപയോഗിച്ച് ഒരു ശബ്‌ദ സംവിധാനം ഉണ്ടാക്കി ആയിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ ഇൻട്രോ സീനിൽ ഉൾപ്പെടെയുള്ള ആ സ്കോർ ഉണ്ടാക്കിയെടുത്തത്. കൂടാതെ ചിത്രത്തിലെ പാണൻ ആലപിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ക്രിസ്റ്റോ സേവിവർ തന്നെയായിരിന്നു. മോണോക്രോമാറ്റിക് സിനിമാ അനുഭവം സമ്മാനിച്ച ചിത്രത്തിലെ ഓരോ രംഗങ്ങളും, സിനിമയുടെ തീവ്രത ഉയർത്തുന്ന തരത്തിൽ ഉള്ള ബാക്ക്ഗ്രൗണ്ട് സ്കോർ ആയിരുന്നു ക്രിസ്റ്റോയുടേത്. കഥാഗതിക്ക് ആഴവും വികാരവും പകരുന്ന എന്നാൽ വെത്യസ്തമെന്നു തോന്നിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ചതായിരുന്നു. കേൾക്കാൻ ഇമ്പമുള്ളതും പ്രേക്ഷകർക്കിടയിൽ ജനപ്രിയമായതുമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാദ് എഴുതിയ പാട്ടുകളെല്ലാം. കൂടാതെ ദി ബിഗിനിംഗ്", "ദ് ഏജ് ഓഫ് മാഡ്‌നെസ്" എന്നിവ ക്ലാസിക്കൽ സംഗീതവുമായി കൂടിച്ചേർന്ന ഇലക്ട്രോണിക് ട്രാക്ക് ആയിരുന്നു. 50 കോടിക്ക് മുകളിൽ ചിത്രം നേടിയ ചിത്രത്തിലെ വെത്യസ്തമായ ട്രാക്കുകൾക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു
അതിനു ശേഷം ക്രിസ്റ്റോ എത്തിയത്ത് തികച്ചും വ്യത്യസ്ഥമായ ഒരു ചിത്രത്തിലായിരുന്നു. വീണ്ടും മമ്മൂക്കയോടൊപ്പം ടർബോയിൽ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനിയായിരുന്നു നിർമ്മിച്ചത്. അടിയോടി അടി ചിത്രത്തിലെ ഏറെ ശ്രെദ്ധ ആകർഷിച്ചത് നടൻ അർജുൻ അശോകൻ ആലപിച്ച മാർഗം കളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ട്രാക്ക് ആയിരുന്നു.സിനിമയുടെ വേഗതയേറിയതും ഊർജ്ജസ്വലവുമായ സ്വഭാവത്തെ പൂർണമായും പകർത്തുന്ന സംഗീതം. എടുത്തു പറയേണ്ടത് ചെയ്‌സിങ് സീനിലെ ഫാസ്റ്റ് ട്രാക്ക് ആയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ആവേശവും ഊർജ്ജവും പകരുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ ആയിരുന്നു ടർബോയിൽ ക്രിസ്റ്റോ ഒരുക്കിയത്. ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു.
മലയാളത്തിൽ എം സി ജിതിൻ സംവിധാനം ചെയ്ത നസ്രിയ ബേസിൽ കോമ്പൊയിൽ എത്തിയ സൂക്ഷദർശിനിയും, സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്ത ആർ ജെ ബാലാജി, സെൽ വരാഘവൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സ്വർഗ്ഗവാസൽ എന്നിവയാണ് ക്രിസ്റ്റോയുടെ പുതിയ ചിത്രങ്ങൾ. പേരുപോലെ തന്നെ ഒരുപാട് കൗതുകം നിലനിർത്തുന്ന വളരെ എന്റർടൈനറായ ത്രില്ലെർ ചിത്രമാണ് സൂക്ഷ്മദർശിനി. സിനിമയുടെ അസാധാരണവും സർഗാത്മകവുമായ ലോകത്തെ പ്രതിഫലിപ്പിക്കുന്ന അത്ഭുതകരവും എന്നാൽ രഹസ്യങ്ങൾ നിലനിർത്തുന്നതുമായ ട്രാക്കുകളാണ് ക്രിസ്റ്റോ സൂക്ഷ്മദർശിനിയിൽ നൽകിയിരിക്കുന്നത്. ഒരു ഹാരി പോട്ടർ,മാജിക്, ഫാന്റസി എന്നിവ മിക്സ് ചെയ്ത വളരെ വ്യത്യസ്‍തമായ എന്നാൽ മലയാള സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത പശ്ചാത്തല സംഗീതമാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിലെ ഓരോ സീനുകളുമായി വളരെ ബ്ലെൻഡ് ആയി പോകുന്ന സംഗീതം എന്ന് തന്നെ പറയാം. ചിത്രത്തിൽ പ്രൊമോ ആയി ഇറക്കിയ 'ദുരൂഹ മന്ദഹാസം' എന്ന ഗാനം സോഷ്യൽ മീഡിയയിൽ വളരെ ഹിറ്റ് ആയിരുന്നു.
മദ്രാസ് സെൻട്രൽ ജയിലിൽ പണ്ട് നടന്ന ഒരു യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ് സ്വർഗ്ഗവാസൽ. ചിത്രത്തിന്റെ ടീസർ മുതൽ ഗംഭീര അഭിപ്രായങ്ങൾ ആണ് ഉണ്ടായിരുന്നത്. ചിത്രത്തിൽ തീവ്രമായ ആക്ഷൻ രംഗങ്ങളിൽ നിന്ന് ഹൃദയസ്പർശിയായ വൈകാരിക നിമിഷങ്ങളിലേക്ക് സുഗമമായി മാറുന്ന ക്രിസ്റ്റോയുടെ സംഗീതം. ക്രിസ്റ്റോയുടെ സംഗീതത്തിന് ഒപ്പം തമിഴ് ഹിറ്റ് സംഗീത സംവിധയകാൻ അനിരുദ്ധിന്റെ സബ്‍ദവും കൂടി ചേരുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്.