ഇവിടെ ഏത് വേഷവും ഓക്കെ ആണ്...വ്യത്യസ്തങ്ങളുടെ ആസിഫ് അലി

കുട്ടിത്തവും കുസൃതിയും നിറഞ്ഞ കണ്ണുകളുമായി എത്തി തുടക്കത്തിൽ റൊമാന്റിക് നായകനായ ആസിഫ് പിന്നീട് വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുത്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു.

മലയാള സിനിമയിലെ യുവ താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. ഒരുപാട് തകർച്ചകളും ഉയർത്തെഴുന്നേൽപ്പും കണ്ട നടനാണ് ആസിഫ് അലി. എന്നാൽ 2024 ലെ ആസിഫ് അലിയുടെ സിനിമകളുടെ തിരഞ്ഞെടുപ്പുകളും വിജയങ്ങളും ചർച്ചയാകുന്നു.

2009-ൽ ഷ്യാം പ്രസാദ് സംവിധാനം ചെയ്ത 'ഋതു' ആയിരുന്നു ആസിഫ് അലിയുടെ ആദ്യ ചിത്രം . സണ്ണി ഇമ്മാറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആസിഫ് പ്രേക്ഷക മനസ്സിൽ ഇടം നേടി. റീമ കല്ലിങ്കൽ, നിഷാൻ നന്ദിയാത്ത് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തൊടുപുഴയിലെ ഒരു സാധാരണ കുടുബത്തിൽ നിന്നും യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമയിൽ എത്തിയ ആൾ ആണ് ആസിഫ് അലി.അതുകൊണ്ട് തന്നെ ആദ്യ കാലങ്ങളിൽ സിനിമയിൽ അവസരങ്ങൾ തേടി നടക്കുമ്പോഴും ഒഡിഷനിൽ പങ്കെടുക്കുമ്പോഴും ആസിഫ് അലി വീട്ടിൽ പറയാതെ ആയിരുന്നു പോയിരുന്നത്. റിതുവിനു ശേഷം ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ മികച്ച കഥാപാത്രങ്ങൾ ആസിഫ് ചെയ്തു .

കുട്ടിത്തവും കുസൃതിയും നിറഞ്ഞ കണ്ണുകളുമായി എത്തി തുടക്കത്തിൽ റൊമാന്റിക് നായകനായ ആസിഫ് പിന്നീട് വൈവിധ്യമാർന്ന വേഷങ്ങൾ തിരഞ്ഞെടുത്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു.

ആക്ഷൻ, ത്രില്ലർ, കോമഡി, സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ എന്നിവയിലൂടെ തന്റെ കഴിവുകൾ തെളിയിച്ച ആസിഫ്, നിരൂപക പ്രശംസയും ജനപ്രീതിയും നേടിയിട്ടുണ്ട്. പിന്നീട് മലയാള സിനിമയിലും , പ്രേഷകരുടെ ഇടയിലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കാൻ ആസിഫിന് സാധിച്ചു.


2024ൽ ആസിഫിന്റെ എല്ലാ ചിത്രങ്ങളും ഹിറ്റ് ആയിരുന്നു.എല്ലാം വ്യത്യസ്ത വേഷങ്ങൾ. മികച്ച പ്രകടനങ്ങൾ...

ആ ചിത്രങ്ങളിലേയ്ക്കും കഥാപാത്രങ്ങളിലേയ്ക്കും ഒരു തിരിഞ്ഞു നോട്ടം നടത്താം. അതിനു മുൻപ് ആസിഫ് അലി എന്ന നടൻ പരാജങ്ങൾ ഒന്നൊന്നായി ഏറ്റു വാങ്ങിയ 2023 നെ പറ്റി പറയണം.

മഹേഷും മാരുതിയും , എ രഞ്ജിത് സിനിമ , കാസർഗോൾഡ് , ഒറ്റ ആസിഫ് അലി എന്ന നടന്റെ തകർച്ച ഒന്നൊന്നായി കാണിച്ചു തന്ന 2023 ലെ ചിത്രങ്ങൾ ആണിവ.

കഥ തിരഞ്ഞെടിക്കുന്നതിലും ,അഭിനയിക്കുന്നതിലും ഇതിലൂടെ വലിയ വിമർശങ്ങൾ ആണ് ആസിഫ് അലി നേടിയത് . ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായതു മാത്രമല്ല , ആസിഫ് അലി എന്ന നടന്റെ പരാജയം കൂടെ ആയിരുന്നു ഈ ഓരോ ചിത്രങ്ങളും. ഇതിൽ ഓരോ ചിത്രങ്ങളും ചെയ്യുമ്പോഴും റിലീസ് ചെയ്യുന്നതിന് മുന്നേ വരെ വലിയ വിജയമാകുമെന്നു കരുതി ചെയ്ത ആണിവ ഓരോന്നും എന്നായിരുന്നു ആസിഫ് അലി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നത് . മോശം സിനിമ എന്ന രീതിയിൽ താനോ കൂടെ ജോലി ചെയ്യുന്നവരോ ചിത്രം ചെയ്യാറില്ല എന്നും ആസിഫ് അലി പറഞ്ഞു.

എന്നാൽ 2024 ലേയ്ക്ക് വന്നപ്പോ കാര്യങ്ങൾ കുറച്ചധികം മാറി.

2024-ൽ മലയാള സിനിമയിൽ തന്റെ സ്ഥാനം വീണ്ടും ഉറപ്പിച്ചു നിർത്തിയ താരമാണ് ആസിഫ് അലി. ഈ വർഷം തിരഞ്ഞെടുത്ത ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച ആസിഫ്, നിരൂപക പ്രശംസയും വാണിജ്യ വിജയവും സ്വന്തമാക്കി.വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾ ആയിരുന്നു അതിനു പ്രധാന കാരണം

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തലവൻ എന്ന സിനിമയിലെ ആസിഫിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫീൽ ഗുഡ് സിനിമകളുടെയും നന്മയുടെയും തലതൊട്ടപ്പനായ ജിസ് ജോയ് ഒന്ന് മാറ്റി ചിന്തിച്ചപ്പോൾ കിട്ടിയ ഒരു ഒന്നൊന്നര ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയിരുന്നു തലവൻ. ചിത്രത്തിലെ ബിജു മേനോൻ ആസിഫ് കോംബോ പ്രേക്ഷകർക്കിടയിൽ ഗംഭീരമായി വാർക്കായി.

വ്യത്യസ്‌ത പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് മനുഷ്യർ ഒരു ബസ് സ്‌റ്റേഷനിൽ കണ്ടുമുട്ടുകയും ലക്ഷ്യമില്ലാത്ത യാത്ര നടത്തുകയും ചെയ്യുന്ന സിനിമ. 2024ൽ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും മത്സരിച്ചഭിനയിച്ച നഹാസ് നാസർ സംവിധാനം ചെയ്ത ആദിഗോസ് അമിഗോസ്.പണം ഉള്ളവനും ഇല്ലാത്തവനും , അവരുടെ നിസ്സഹായതയും വിഷമങ്ങളും നിഷ്കളങ്കതയും വളരെ മികച്ച രീതിയിൽ ആദിഗോസ് അമിഗോസിൽ കാണിച്ചു തരുന്നുണ്ട് ആസിഫ് അലി.

നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലെർ ചിത്രമാണ് ലെവൽ ക്രോസ്സ്.രഘു എന്ന ഗേറ്റ് കീപ്പറായി ആണ് ആസിഫ് അലി ചിത്രത്തിൽ അഭിനയിക്കുന്നത്.രഘുവായി ആസിഫ് അലി വളരെ ശ്രദ്ധേയമായ അഭിനയിച്ചിട്ടുണ്ട്.മേക്കപ്പിനേക്കാൾ കൂടുതൽ, രഘുവിനെ വിശ്വസനീയമാക്കുന്നത് ആസിഫിന്റെ എങ്ങനെ ശരീരഭാഷ പ്രയോഗിക്കുന്നു എന്നതാണ്. അൽപ്പം ഉച്ചത്തിൽ തമാശയായി മാറാവുന്ന കഥാപാത്രങ്ങളിൽ ഒന്നാണിത്, പക്ഷേ ആസിഫ് ഒരിക്കലും അത് ഓവർ ആക്കാതെ ചെയ്തു. ആഗോളതലത്തിലും ചിത്രം മികച്ച പ്രശംസയാണ് നേടുന്നത്.


'കക്ഷി അമ്മിണിപ്പിള്ള'യ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം'.മുൻ സെെനിക ഉദ്യോഗസ്ഥനായ അപ്പു പിള്ള, മകൻ അജയ ചന്ദ്രൻ, രണ്ടാം ഭാര്യ അപർണ. ഇവർ തമ്മിലുള്ള വൈകാര്യ ബന്ധത്തിൽ തുടങ്ങുന്ന ചിത്രത്തിൽ ഒരുപാട് നിഗൂഢതകൾ ഉണ്ട് . കാട്ടിനുള്ളിലെ ആ വലിയ വീട്ടിലെ നിഗൂഢതകൾക്കൊപ്പം പ്രേക്ഷകനും ഒപ്പം ഉണ്ടാകും.പുതുമയുള്ള, കെട്ടുറപ്പുള്ള തിരക്കഥയാണ് 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിൻ്റെ ആത്മാവ്. അതിനൊപ്പം താരങ്ങളുടെ മികച്ച പ്രകടനം കൂടിയായതോടെ പ്രേക്ഷകന് മികച്ച ദൃശ്യാനുഭവം സിനിമ സമ്മാനിക്കുന്നുണ്ട്. ബാഹുൽ രമേഷ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത്. എല്ലാം സത്യങ്ങളും ഉള്ളിൽ ഒതുക്കി നിസ്സഹാനായി മരിച്ചു പോയ മകനെ അന്വേഷിക്കേണ്ടി വരുന്ന ഒരച്ഛനെ ആസിഫ് അതി ഗംഭീരമായി തന്നെ കാണിച്ചു തന്നു. മകനെ ഒരുപാട് സ്നേഹിക്കുന്ന രണ്ടു അച്ഛൻമാരെ നമുക് ഈ സിനിമയിൽ കാണാൻ കഴിയും. അവരുടെ ശെരി, എന്നത് സ്നേഹവും ബന്ധവും ആണ്. 2024 ലെ ഒരു സ്ലീപ്പർ ഹിറ്റ് ആയി ചിത്രം മാറി.


ഇനി 2025 ആണ് . തുടക്കം തന്നെ രേഖാചിത്രത്തിലൂടെ ആസിഫ് അലി ഗംഭീരമാക്കി എന്ന തന്നെ പറയമലോ . പോലീസ് വേഷങ്ങൾ നിരവധി ചെയ്തിട്ടുള്ള ആസിഫിന്റെ വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി എന്ന നടന്റെ അഭിനയത്തിന്റെ പല തലങ്ങൾ കണ്ടാണ് 2024 അവസാനിച്ചതെങ്കിൽ, ഈ വർഷം തുടങ്ങുമ്പോൾ തന്നെ അതിലും മികച്ചത് തന്റെ കയ്യിൽ ഉണ്ടെന്നു ഈ നടൻ കാണിച്ചു തരികയാണ്. അനശ്വര രാജൻ ,ഹരിശ്രീ അശോകൻ , മനോജ് കെ ജയൻ , ജഗദീഷ് , സിദ്ധിക്ക് ,സരിൻ ശിഹാബ് , ഭാമ അരുൺ എന്നവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ജോഫിൻ ടി ചാക്കോ ആണ് സംവിധാനം ചെയ്‍തിരിക്കുന്നത് . ചിത്രത്തിൽ മമ്മൂട്ടി അഥിതി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

Related Articles
Next Story