മനം നിറച്ച്, ത്രില്ലടിപ്പിച്ച് ആനന്ദ് ശ്രീബാല; എങ്ങും മികച്ച അഭിപ്രായങ്ങള്‍

Arjun Ashokan movie Anand Sreebala review


വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ആനന്ദ് ശ്രീബാല മികച്ച പ്രതികരണത്തോടെ പ്രദര്‍ശനമാരംഭിച്ചു. പതിഞ്ഞ താളത്തില്‍ തുടങ്ങി പതിയെ പ്രേക്ഷകന്റെ ഉള്ളുലക്കാന്‍ പാകത്തില്‍ കൊട്ടിക്കയറുന്ന ത്രില്ലര്‍ ഡ്രാമ ഇന്‍വസ്റ്റിഗേഷന്‍ സിനിമയാണ് ആനന്ദ് ശ്രീബാല എന്നാണ് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. വിഷ്ണുവിനയ് എന്ന നവാഗത സംവിധായകന്‍ തന്റെ ആദ്യ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ കൂടി അടിസ്ഥാനമാക്കി ഒരുക്കുമ്പോള്‍ അത് നീതികിട്ടാത്ത ഒരു സമൂഹത്തിന് ഉള്ള ട്രിബ്യൂട്ട് കൂടിയാവുകയാണ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ആനന്ദ് ശ്രീബാല നിര്‍മ്മിച്ചത്.

അര്‍ജ്ജുന്‍ അശോകന്‍ എന്ന നടന്‍ തന്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. മുഖ്യ സ്ത്രീ കഥാപാത്രങ്ങളായി എത്തിയ അപര്‍ണ്ണ ദാസും സംഗീത മാധവന്‍ നായരും മാളവിക മനോജും മികച്ച പ്രകടനം കാഴ്ച വച്ചു. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, , മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഡ്രാമയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ അഭിലാഷ് പിള്ളയുടെ തിരക്കഥ വിജയിച്ചിട്ടുണ്ട്. വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും നവാഗതന്റെ പതര്‍ച്ചയില്ലാത്ത സംവിധാന മികവും ചിത്രം കാഴ്ച്ചക്കാരുടെ ഉള്ളുനിറയ്ക്കുവാന്‍ വഴിയൊരുക്കുന്നു എന്നുപറയാം. കിരണ്‍ ദാസിന്റെ ചിത്രസംയോജനവും രഞ്ജിന്‍ രാജിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങളെയും അതിന്റെ ഇന്റന്‍സിറ്റിയോടെ അവതരിപ്പിക്കുന്നതില്‍ താരങ്ങളെല്ലാരും മികവുകാട്ടിയെന്നതും സംവിധായകനുള്ള കൈയ്യടികൂടിയാണ്. നീതി കിട്ടാത്തവര്‍ക്ക് നീതികിട്ടുവാന്‍ കാലം ഒരാളെ കരുതിവെയ്ക്കും അതാണ് ആനന്ദ് ശ്രീബാല. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഇമോഷണല്‍ സിനിമകള്‍ ഇഷ്ട്ടമാകുന്നവര്‍ക്ക് തീര്‍ച്ചയായും ആനന്ദ് ശ്രീബാലയ്ക്ക് ടിക്കറ്റ് എടുക്കാം.

Related Articles
Next Story