ഇനി നന്നായി കേള്‍ക്കാം! ശ്രവണശേഷി വെല്ലുവിളി നേരിടുന്ന അഭിനന്ദിന് സഹായവുമായി ബെസ്റ്റി ടീം

besty movie team help a boy with hearing impairment

ആഗ്രഹിച്ചത് പുതുവര്‍ഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകന്‍ അഭിനന്ദ് ശ്രവണ വൈകല്യം മൂലം കടുത്ത ബുദ്ധിമുട്ടിലായിരുന്നു. പഠിക്കാന്‍ പോലും ആകാതെ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍. അഭിനന്ദിന്റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയുന്നത്. ഇക്കാര്യം ഉടന്‍ തന്നെ സുഹൃത്തും ബെന്‍സി പ്രൊഡക്ഷന്‍സ് ഉടമയുമായ കെ വി അബ്ദുല്‍ നാസറിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

യാത്രാമധ്യേ പൊന്നാനിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നേരിട്ട് തന്നെ ചെന്നിത്തല കുട്ടിയുടെ അവസ്ഥ വിവരിച്ചു. ഇത് കേട്ട ഉടന്‍ തന്നെ കെ വി അബ്ദുല്‍ നാസര്‍ അഭിനന്ദിനെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കി. മാനുഷിക ഇടപെടല്‍ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം വാഗ്ദാനം നടപ്പാക്കാന്‍ ഒട്ടും വൈകിച്ചില്ല. ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം 'ബെസ്റ്റി'യുടെ പ്രചാരണ പരിപാടിക്കിടെ, അഭിനന്ദിന് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. ബെന്‍സിക്കു വേണ്ടി നിര്‍മ്മല ഉണ്ണികൃഷ്ണനാണ് രേഖ കുടുംബത്തിന് സമ്മാനിച്ചത്. ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.നാരായണന്‍ പങ്കെടുത്തു. തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ അഭിനന്ദ് കുടുംബത്തോടൊപ്പമാണ് എത്തിയത്. രമേശ് ചെന്നിത്തലയ്ക്കും കെ വി അബ്ദുല്‍ നാസറിനും അഭിനന്ദിന്റെ കുടുംബം നന്ദി അറിയിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരാണ് തലശ്ശേരി ടൗണ്‍ മാളിലെത്തിയത്.

അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ദിഖ്, ശ്രവണ, സാക്ഷി അഗര്‍വാള്‍, സുരേഷ് കൃഷ്ണ, അബു സലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24-ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ ആണ് ബെസ്റ്റി നിര്‍മ്മിച്ചത്. വിതരണം ബെന്‍സി റിലീസ്.

കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റിനി അനില്‍കുമാര്‍. ഒറിജിനല്‍ സ്‌കോര്‍: ഔസേപ്പച്ചന്‍. ഗാനരചന: ഷിബു ചക്രവര്‍ത്തി, ജലീല്‍ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചന്‍, അന്‍വര്‍അമന്‍, മൊഹ്സിന്‍ കുരിക്കള്‍, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതന്‍. എഡിറ്റര്‍: ജോണ്‍ കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്. മുരുകന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്: സെന്തില്‍ പൂജപ്പുര. പ്രൊഡക്ഷന്‍ മാനേജര്‍: കുര്യന്‍ജോസഫ്. കല: ദേവന്‍കൊടുങ്ങല്ലൂര്‍. ചമയം: റഹിംകൊടുങ്ങല്ലൂര്‍. സ്റ്റില്‍സ്: അജി മസ്‌കറ്റ്. സംഘട്ടനം: ഫിനിക്‌സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോണ്‍. സൗണ്ട് ഡിസൈന്‍: എം ആര്‍ രാജാകൃഷ്ണന്‍. ചീഫ് അസോസിയറ്റ് ഡയറക്ടര്‍: തുഫൈല്‍ പൊന്നാനി. അസോസിയറ്റ് ഡയറക്ടര്‍: തന്‍വീര്‍ നസീര്‍. സഹ സംവിധാനം: റെന്നി, സമീര്‍ഉസ്മാന്‍, ഗ്രാംഷി, സാലി വി.എം, സാജന്‍ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റര്‍, സഹീര്‍ അബ്ബാസ്, മിഥുന്‍ഭദ്ര. ലൊക്കേഷന്‍: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.


Related Articles
Next Story