ഗിരീഷ് പുത്തഞ്ചേരി: വർത്തമാനം പറയാൻ വരികളെ കൂട്ടുപിടിച്ച കലാകാരൻ

കുറച്ചു നാളുകൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് മലയാളികൾ ഏറെ ആഗ്രഹിച്ചു പോകുന്ന ഒരാളാണ് ഗിരീഷ് പുത്തഞ്ചേരി. കുറേക്കൂടി നല്ല ഗാനങ്ങൾ കേൾക്കാനുള്ള നമ്മുടെ സ്വാർത്ഥമായ ആഗ്രഹം തന്നെയാണ് അതിന് കാരണം. നമ്മൾ, പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിൽ ഗിരീഷ് പുത്തഞ്ചേരിയുടെ പാർട്ടുകൾക്ക് ഒരു പ്രത്യേക ഫാൻ ബേസുണ്ട്. മനുഷ്യന്റെ വിവിധങ്ങളായ ആത്മവികാരങ്ങളെ കൂടി ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികൾ. കുഞ്ഞു കുട്ടികൾ മുതലുള്ളവർക്ക് എളുപ്പത്തിൽ അർഥം മനസിലാക്കാൻ സാധിക്കുന്ന വിധത്തിലുള്ള വാക്കുകളുടെ ആഖ്യാന ശൈലി. എഴുതി തീർക്കാത്ത വരികൾ ബാക്കി ആക്കി പുത്തഞ്ചേരി ഓർമ്മയായിട്ട് 15 വർഷം തികയുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട സംഗീത രചയിതാവ് ആരെന്നുള്ള ചോദ്യത്തിന് പലർക്കും ഗിരീഷ് പുത്തഞ്ചേരി എന്ന ഉത്തരമുണ്ടാകും. പക്ഷെ അതിൽ ഏതാണ് പ്രിയപ്പെട്ടതെന്ന് ചോദിച്ചാൽ ആരും ഒന്ന് സംശയിക്കും. കാരണം അദ്ദേഹത്തിന്റെ എല്ലാ പാട്ടുകലും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
" മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം"
"എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു "
"ഹരി മുരളീരവം "
" ആരോ വിരൽ മീട്ടി "
ഇങ്ങനെ നീളുന്നു ആ പട്ടിക ഗിരീഷ് പുത്തഞ്ചേരിയുടെ ഓരോ പാട്ടുകളും കേൾവിക്കാരനെ വിസ്മയിപ്പിക്കുന്നതും അത്രമേൽ വൈകാരികമായ പാട്ടിന്റെ അനുഭൂതി താലങ്ങളിൽ കൊണ്ടെത്തിക്കുന്നതുമാണ്. അങ്ങനെയുള്ളപ്പോൾ എങ്ങനെ ആ തൂലികയിൽ രണ്ടായിരത്തിലധികം പാട്ടുകൾ പിറന്നു എന്നത് അതിശയം തന്നെയാണ്.
പുത്തഞ്ചേരിയുടെ വരികളെ പ്രണയിക്കാൻ അതിന് ഈണം ആവശ്യമില്ല എന്നന്നതാണ് ആ വരികളെ എന്നും ജീവസുറ്റതാകുന്നത് . ഈണം ഇല്ലാതെ വെറുതെ കേൾക്കുമ്പോൾ പോലും അത്രയും മനോഹരമായ വരികൾ. എന്നാൽ ഈണം മനസ്സിൽ കണ്ടുകൊണ്ടുതന്നെയാണ് അദ്ദേഹം വരികളെഴുതിയിരുന്നതെന്നാണ് മറ്റൊരു സത്യം.
"രാത്രി ലില്ലികൾ പൂത്തപോൽ ഒരു മാത്ര ഈ മിഴി മിന്നിയോ
നെഞ്ചിലെ കുളിർവല്ലിയിൽ കണി മഞ്ഞുമൈനകൾ മൂളിയോ"
ചിത്രത്തിലെ കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങൾ അല്ലെങ്കിൽ മനോവിചാരങ്ങൾ അതിനി പ്രണയമോ ദുഖമോ സന്തോഷമോ പ്രതീക്ഷയോ എന്തുമാകട്ടെ പുത്തഞ്ചേരിയുടെ വരികൾക്ക് അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ അതിന്റെ ആത്മാവിൽ ഏറ്റുവാൻ കഴിഞ്ഞിരുന്നു.
പുത്തഞ്ചേരിയുടെ പാട്ടുകൾ പോലെ തന്നെ കണ്ടിരിക്കാനും കേൾക്കാനും ഏറെ രസമുള്ളതാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും. ഒരു കാര്യം പറയുമ്പോൾ രണ്ടു വരി മൂളും. ആ വരികൾ പുത്തഞ്ചേരിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അതിന് അഴക് കൂടും. ആദ്യം യേശുദാസ് ആഗ്രഹിച്ചെന്നും പിന്നീട് അത് നടക്കില്ലെന്ന് കണ്ടപ്പോൾ വയലാർ ആവാൻ ആഗ്രഹിച്ചെന്നും പിന്നീട് അതും നടക്കില്ലെന്നു മനസ്സിലായെന്നു തമാശയായി പറയുന്ന അദ്ദേഹം കാലഘട്ടങ്ങളിലുണ്ടാകുന്ന മാറ്റം വരികളുടെ സൗന്ദര്യം കുറക്കുന്നതിന് പറ്റിയും പറയുന്നുണ്ട്. പണ്ടത്തെ കവികൾ പാട്ടെഴുതിയ പ്രകൃതി സാഹചര്യങ്ങളല്ല ഇപ്പോഴത്തേതെന്ന് പറയുന്ന അദ്ദേഹം പ്രകൃതിയിലെ ആ സൗന്ദര്യ നഷ്ടം തന്റെ കാലഘട്ടത്തിലെ വരികളിലും പ്രതിഫലിക്കുന്നുണ്ടെന്ന് പറയുന്നുണ്ട്.
തനിക്ക് മുന്നേ സഞ്ചരിച്ച കവികളെ എന്നും മനസിൽ ആദരിച്ചുന്ന വ്യക്ത്തിയാണ് പുത്തഞ്ചേരി. ഒരു കാര്യത്തെക്കുറിച്ചുള്ള പല കവികളുടെയും വീക്ഷണം പലതാകുമെന്നും അങ്ങനെ വ്യത്യസ്ത വീക്ഷണങ്ങളിൽ എഴുതുന്ന വരികൾക്ക് വ്യത്യസ്തങ്ങളായ മനോഹാരിത ഉണ്ടെന്നും അദ്ദേഹം കരുതിയിരുന്നു.
ഉള്ളിനുള്ളിൽ അക്ഷര പൂട്ടുകൾ ആദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോൾ കൈതന്നു കൂടെ വന്നു
ഈ വരികൾ കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ആരുമുണ്ടാകില്ല. സ്വന്തം അച്ഛനെ നഷ്ടപ്പെട്ട ഓർമയിൽ നിന്നാണ് ആ പാട്ടെഴുതിയതെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ വരികളിലും ആ മനുഷ്യൻ അനുഭവിച്ച ജീവിതത്തിന്റെ അംശമുണ്ട്. പാട്ട് പാടാൻ എടുക്കുന്ന സമയം പോലും വേണ്ടി വന്നിരുന്നില്ല അദ്ദേഹത്തിന് ഒരു പാട്ടെഴുതുവാൻ. സാഹചര്യത്തിനോട് അത്രയും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികൾ. ഇപ്പോഴും ഓർക്കുമ്പോൾ ഒരു വിങ്ങലാണ്. ആ മായിക കവിയുടെ നഷ്ടം