മലയാള സിനിമിലെ വില്ലൻ ഇനി ഓർമ്മകളിൽ
കണ്ടï പേടി തോന്നുന്ന രൂപം പരുക്കൻ ശബ്ദം മാലയാള സിനിമയിലെ വില്ലനായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനസിൽ വില്ലൻ സങ്കൽപ്പമായി മാറിയ വ്യക്തിയാണ് കീരിക്കാടൻ ജോസ് എന്ന മോഹൻരാജ്. ഇനി സിനിമാസ്വാദകരുടെ മുന്നിൽ വില്ലൻ പരിവേഷമണിയാൻ കീരിക്കാടനില്ല. മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ആ വില്ലൻ ഇനി ഓർമകളിൽ.
ഏറെ നാളുകളായി ശാരീരിക അവശതകളെ തുടർന്ന് സിനിമയിൽ സജീവമായിരുന്നില്ല ഇദ്ദേഹം. 2022 ൽ പുറത്തിറങ്ങിയ റോഷാർക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും തന്റെതായമുദ്ര പതിപ്പിച്ച വ്യക്തിയാണ് മോഹൻരാജ്.
കാഞ്ഞിരംകുളം സ്വദേശിയായ മോഹൻരാജ് തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടർന്ന് ആർമിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എൻഫോഴ്‌സ്‌മെന്റിലും ഉദ്യോഗസ്ഥനായി. എൻഫോഴ്‌സ്‌മെന്റ് ഓഫിസറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. 'കഴുമലൈ കള്ളൻ' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം 'ആൺകളെ നമ്പാതെ' എന്ന ചിത്രത്തിലും അഭിനയിച്ചു.
1988 ൽ പുറത്തിറങ്ങിയ മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിൽ ഗുïയുടെ വേഷമായിരുന്നു മോഹൻരാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ൽ പുറത്തിറങ്ങിയ കിരീടം. ഇതിലെ പ്രധാന വില്ലനായ കീരിക്കാടൻ ജോസിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കീരിക്കാടൻ ജോസ് എന്നായിരുന്നു താരം അറിയപ്പെട്ടത്. 300 ലേറെ സിനിമകളിൽ വേഷമിട്ടു. പലതിലും വില്ലൻ. റാഫി മെക്കാർട്ടിൻ മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഹലോ എന്ന ചിത്രത്തിലെ കോമഡി മാനമുള്ള ഗുണ്ടï വേഷം ഏറെ സ്വീകാര്യതനേടിയിരുന്നു. കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ, മൂന്നുമണി എന്നീ സീരിയലുകളിലും വേഷമിട്ടിരുന്നു.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകൾ എത്തിയ ശേഷമാകും സംസ്‌കാരം നടക്കുക. ഏറെ നാളായി മോഹൻരാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉïായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ഇതിന്റേതായ ബുദ്ധിമുട്ടുകളും മോഹൻരാജ് നേരിട്ടിരുന്നു.