മികച്ച 'ഒരു അന്വേഷണത്തിന്റെ തുടക്കം'; ചിത്രത്തിനെങ്ങും ഗംഭീര പ്രതികരണം!

ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലമാക്കി എം എ നിഷാദ് സംവിധാനം ചെയ്ത 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം ആരംഭിച്ചു


ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലമാക്കി എം എ നിഷാദ് സംവിധാനം ചെയ്ത 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം ആരംഭിച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രകനി, ദുര്‍ഗ കൃഷ്ണ തുടങ്ങി 70ഓളം പ്രമുഖ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്. പൊലീസ് ചിത്രം, ക്രൈം ത്രില്ലര്‍, ഇന്‍വെസ്റ്റേഗേഷന്‍ മൂവി തുടങ്ങി ഒരേ ജോണറില്‍ വരുന്ന വ്യത്യസ്ത കഥകള്‍ കണ്ട് പരിചയിച്ച പ്രേക്ഷകരിലേക്കാണ് വീണ്ടും ഒരു ഇന്‍വെസ്റ്റേഗേഷന്‍ ചിത്രം എത്തിയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് എന്നതിനാല്‍ സിനിമ കണ്ടവര്‍ ആവേശത്തോടെയാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.

അണിയറയിലെ പ്രമുഖ താരങ്ങളുടെ അഭിനയവും കാസ്റ്റിംഗും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയ്ക്ക് വേണ്ടിയുള്ള ത്രില്ലിംഗ് ഇമോഷണല്‍ ഘടകങ്ങള്‍ കൃത്യമായി ചേര്‍ത്ത് കൊണ്ടാണ് സംവിധായകന്‍ എം എ നിഷാദ് 'ഒരു അന്വേഷണത്തിന്റെ തുടക്കം' ഒരുക്കിയിരിക്കുന്നത്. സാങ്കേതിക മികവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി എം കുഞ്ഞിമൊയ്തീന്‍ അദ്ദേഹത്തിന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത് ഒരു കേസുമായ് ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. അദ്ദേഹത്തിന്റെ മകനും നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനുമായ എം എ നിഷാദ് ഡയറിയിലെ വരികള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. തിരക്കഥ, സംവിധാനം എന്നിവയോടൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും നിഷാദ് കൈകാര്യം ചെയ്തിട്ടുണ്ട്. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍, കലാഭവന്‍ നവാസ്, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠന്‍, സുന്ദര്‍ പാണ്ട്യന്‍, സാബുഅമി, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: വിവേക് മേനോന്‍, ചിത്രസംയോജനം: ജോണ്‍കുട്ടി, സംഗീതം: എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം: മാര്‍ക്ക് ഡി മൂസ്, ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: ബിനോയ് ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്, വി എഫ് എക്‌സ്: പിക്ടോറിയല്‍, സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്, ത്രില്‍സ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, കൊറിയോഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍, ഡിസൈന്‍: യെല്ലോ യൂത്ത്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: തിങ്ക് സിനിമ.


Related Articles
Next Story