Tomino Thomas starrer movie identity rocks theatres

Tomino Thomas starrer movie identity rocks theatres

2025-ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായം ഏറ്റുവാങ്ങി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.

ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ടോവിനോ തോമസും തൃഷ കൃഷ്ണയും വിനയ് റായും ചിത്രത്തില്‍ കാഴ്ച്ചവച്ചത്. ട്വിസ്റ്റ്, സസ്‌പെന്‍സ്, സര്‍പ്രൈസ് എന്നിവയാല്‍ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ലെന്നുമാണ് സിനിമ കണ്ടവര്‍ പറയുന്നത്.

രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തിയേറ്ററുകളിലെത്തിച്ചത്. ചിത്രത്തിന് തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ത്രില്ലിംഗ് രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന ടീസറാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൊലീസ് സ്‌കെച്ച് ആര്‍ട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേര്‍പിരിയിലിനെ തുടര്‍ന്ന് കര്‍ക്കശക്കാരനായ അച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഹരണ്‍ പെര്‍ഫക്ഷന്‍ ഒബ്‌സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം, ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേസ് അന്വേക്ഷിക്കാനെത്തിയ അലന്‍ ജേക്കബും സ്‌കെച്ച് ആര്‍ട്ടിസ്റ്റ് ഹരണ്‍ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോള്‍ അലന്‍ ജേക്കബായി വിനയ് റായ് തകര്‍ത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രക്ഷേപണം ചെയ്ത 'ശാന്തി' എന്ന മെഗാ സീരിയലിലൂടെ ജനപ്രീതി നേടിയ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.

കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലില്‍ തിരക്കഥാകൃത്തുകള്‍ പിന്‍തുടര്‍ന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം.

അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2-നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോള്‍ ജിസിസി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് നേടിയത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Articles
Next Story