വ്യാജപതിപ്പിനെ വരെ തോൽപ്പിക്കുന്ന ടോവിനോ മാജിക് : ARM 100 കോടി ക്ലബ്ബിൽ
ഇത്തവണ ഓണം റിലീസായി തിയേറ്ററിൽ എത്തിയത് നാല് മലയാള ചിത്രങ്ങൾ. അതിൽ ആക്ഷൻ അഡ്വെഞ്ചർ ജേർണറിൽ പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം റിലീസ് ആയി 18 ദിവസം പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്.ജിതിൻ ലാലിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് ത്രിപ്പിൾ വേഷത്തിന്റെ നായകനായി എത്തിയ ചിത്രത്തിൽ സുരഭി ലക്ഷ്മി , കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്,ജഗദീഷ്, ഹരീഷ് ഉത്തമൻ ,അജു വർഗീസ് , ബേസിൽ ജോസഫ് എന്നിവർ ഉൾപ്പെടെ വലിയ നിര തന്നെയുണ്ട്. സുജിത് നമ്പിയാർ രചന നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്. 30 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ച ചിത്രം ആദ്യം ഷൂട്ട് ചെയ്തത് 2ഡി യിൽ ആണെങ്കിലും പിന്നീട് അത് 3ഡി ഫോർമാറ്റിൽ ആണ് തിയേറ്ററിൽ എത്തിയത്. മൂന്ന് തലമുറകളിലൂടെയും അവരുടെ ജീവിത ലക്ഷ്യങ്ങളിലൂടെയുമാണ് കടന്നുപോകുന്ന ചിത്രം ജാതി വിവേചനത്തെയും അഭിസംബോധന ചെയ്യുന്ന രസകരമായ ഒരു ഇതിവൃത്തമാണ് പറയുന്നത്.ചിത്രം വൻ വിജയമായതോടെ ഇതിന്റെ വ്യാജ പതിപ്പ് പുറത്തു വന്നിരുന്നു. ചിത്രം ഇറങ്ങി ദിവസങ്ങക്കുള്ളിൽ തന്നെയാണ് വ്യജ പതിപ്പ് ഇറങ്ങിയത്.ട്രെയിനിൽ ഇരുന്ന സിനിമ ആസ്വദിക്കുന്ന വ്യക്തിയുടെ വിഡിയോ ഒരു സുഹൃത്ത് സംവിധായകൻ ജിതിൻ ലാലിന് ആയച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തു വന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ കാണുന്നവർ കാണട്ടെ, അല്ലാതെ എന്ത് പറയാൻ എന്നാണ് സംവിധായൻ ജിതിൽ ലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.സംഭവത്തിൽ പ്രതികരിച്ചു നിർമാതാവ് ലിസ്റ്റിൻ സിറ്റീഫൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറുപ്പ് വൈറലായിരുന്നു.. അണിയറ പ്രവർത്തകരുടെ വർഷങ്ങളുടെ അധ്വാനവും സ്വപ്നങ്ങളുമാണ് ഒന്നുമല്ലാതായി പോകുന്നത് എന്നാണ് ലിസ്റ്റിൻ കുറിച്ചത്. സംഭവത്തിൽ നിർമാതാവിന്റെ പരാതിയിൽ പോലീസ് കേസ് എടിത്തിരുന്നെകിലും ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ വർഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഇറങ്ങിയ ലിസ്റ്റിൻ സ്റ്റീഫന്റെ രണ്ടു ചിത്രങ്ങളും തിയേറ്ററിൽ വൻ ഫ്ലോപ്പായിരിന്നു. 2023-ൽ ഓണം റീലീസയി എത്തിയ ഹനീഫ് അഥേനിയുടെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ 'ബോസ് ആൻഡ് കോ' ഒട്ടും ആരവങ്ങൾ ഇല്ലാതെയാണ് തിയേറ്ററിൽ എത്തിയത് . കൂടെയുള്ളത് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കോതയാണെന്ന് കരുതിയാവും വേണ്ടത്ര പ്രൊമോഷൻസ് ചിത്രത്തിന് ലിസ്റ്റിൻ നൽകാതിരുന്നത്.അല്ലെങ്കിൽ ഇതൊന്നും തിയേറ്ററിൽആരും കാണില്ല എന്ന് അത്ര ഉറപ്പുണ്ടാകും. എന്താണെങ്കിലും പ്രേതീക്ഷകൾക്ക് അപ്പുറമായി ആ വർഷത്തെ ഓണം കൊണ്ടുപോയത്. Rdx ലെ പിള്ളേരായിരുന്നു. 2023 ന്റെ അവസാനത്തിൽ അരുൺ വർമ്മ ആദ്യമായി സംവിധാനം ചെയ്ത, മിഥുൻ മാനുവൽ തോമസ് എഴുതി ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലെർ എന്ന ലേബലിൽ സുരേഷ് ഗോപി ബിജുമേനോൻ എന്നിവരെ നായകനാക്കി എത്തിയ ചിത്രം ഗരുഡൻ തിയേറ്ററിൽ ആവറേജ് ഹിറ്റ് എന്ന അഭിപ്രായം നേടി. പിന്നീട് തുടക്കത്തിൽ ബ്രാമയുഗവും ആവേശവും മഞ്ഞുമേൽ ബോയ്സും പ്രേമാലുവും 2024 ന്റെ ഭാഗ്യചിത്രമായപ്പോൾ, നിവിന്റെ comeback എന്ന തരത്തിൽ വമ്പൻ പ്രൊമോഷനോട് കൂടി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ തീയേറ്റർ ഫ്ലോപ്പായിരിന്നു. അതിനൊപ്പം തിരക്കഥ മോഷിച്ചതാണെന്നുള്ള ആരോപണങ്ങൾ ഉയർന്നതും , പിന്നീട് സ്റ്റേ ലഭിക്കുന്നതും ലിസ്റ്റിന്റെ മോശം കാലത്തിന്റെ ഭാഗമായിരുന്നു. നിവിൻ പോളി തന്നെ നായകനായെത്തി തുറമുഖവും ലിസ്റ്റിന്റെ ഫ്ലോപ്പ് പടങ്ങളുടെ ലിസ്റ്റിൽ പെടുന്നതാണ്.രാജീവ് രവി സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ചിത്രം ഒരുപാട് കാത്തിരിപ്പിനൊടുവിൽ ആണ് പുറത്തിറങ്ങുന്നത്. ഇതോടുകൂടി ഫ്ലോപ്പ് സിനിമകൾ മാത്രം ഇറക്കുന്ന നിർമാതാവ് എന്ന പേരും ട്രോളുകളും ലിസ്റ്റിൻ നേരിട്ടിരുന്നു .വ്യാജപതിപ്പിനെ വരെ തോൽപ്പിക്കുന്ന ടോവിനോ മാജിക് :
ARM 100 കോടി ക്ലബ്ബിൽസാമ്പത്തികമായി ലിസ്റ്റിൻ സ്റ്റീഫൻ എന്ന നിർമാതാവും മാജിക് ഫ്രെയിംസും തകർന്ന ഒരു ടൈംയിൽ നിന്നാണ് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വൻ വിജയത്തോടെ ഉയർന്ന വന്നത് .150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ - തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന അവസ്ഥയാണ് ഇത് എന്ന ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.
മലയാള സിനിമ മേഖലയെ നശിപ്പിക്കാൻ കഴിയുന്ന ഒന്നാനു ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറങ്ങുന്നത്. പ്രേമവും മഞ്ഞുമേൽ ബോയിസും ഇത്തരം വ്യാജ പതിപ്പിന്റെ ഇരകൾ തന്നെയാണ് . 1984 ലെ ' മൈ ഡിയർ കുട്ടിച്ചാത്തന്' ശേഷം 40 വര്ഷങ്ങൾക്കപ്പുറമാണ് 3ഡി യിൽ ഒരു മലയാള ചിത്രംഇറങ്ങുന്നത്. ഇതിന്റെ വ്യാജ പതിപ്പ് പുറത്തു വരുമ്പോൾ ചിത്രത്തിന്റെ കഥയും ട്വിസ്റ്റും മാത്രല്ല , 3ഡിയിൽ കാണേണ്ട ഒരു നല്ല ചിത്രത്തിന്റെ ആസ്വാദനത്തിനെ ആണ് അത് മൊത്തത്തിൽ ബാധിക്കുന്നത്.