ദീപാവലി ചിത്രങ്ങൾ തമിഴ് ഇന്ടസ്ട്രിയെ പിടിച്ചുയർത്തുമോ?
ദീപാവലി തമിഴ് സിനിമയ്ക്ക് ആവേശകരമായ സമയമാണെന്നുള്ള പ്രതീക്ഷയിലാണ് തമിഴ് സിനിമ ആരധകരും
2024 മലയാളം ഇൻഡസ്ട്രിയിൽ ഹിറ്റുകളുടെ പെരുമഴയായിരുനെങ്കിലും തമിഴിൽ കഥ വ്യത്യസ്തമായിരുന്നു. മഞ്ഞുമേൽ ബോയിസും പ്രേമലൂവും ബ്രാമയുഗവും ആവേശവും ഏറ്റടുത്ത തമിഴ് സിനിമ പ്രേമികൾക്ക് ആഘോഷിക്കാനായി പറയത്തക്കവിധം ഒരു ഹിറ്റു ചിത്രം പോലും ഇറങ്ങിയില്ല എന്നതാണ് സത്യം .170 ഓളം ചിത്രങ്ങളാണ് ഈ വർഷം തമിഴിൽ റിലീസായത്. എന്നാൽ ഇതിൽ വിജയിച്ച ചിത്രങ്ങൾ വിരലിൽ എണ്ണാവുന്ന മാത്രം. അതിൽ വളരെ കുറച്ച മാത്രമാണ് ബോക്സ് ഓഫീസിൽ ലാഭം ഉണ്ടാക്കിയത്. പേരിനു പോലും ഹിറ്റ് ഇല്ലാതെ ഗില്ലിയുടെ റീ റിലീസുമായി മുന്നോട്ട് പോയ ഇൻഡസ്ട്രിയെ പിടിച്ചു നിർത്തിയ ആദ്യ ഹിറ്റ് ചിത്രം സവിധായകൻ സുന്ദർ സിയുടെ ആരാൺമനൈ 4 ആണ്. 12 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന് 64 കോടിയാണ് ബോക്സ് ഓഫീസിൽ കളക്ഷൻ ലഭിച്ചത്. എന്നാൽ മലയാളം ഇൻഡസ്ട്രയിൽ വലിയ പരാജമായിരുന്നു ഈ ചിത്രം. പിന്നീട് നിതിലൻ സ്വാമിനാഥന്റെ സംവിധാനത്തിൽ വിജയ് സേതുപതി നായകനായി എത്തിയ ചിത്രം മഹാരാജ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയിരുന്നു. ശങ്കറിന്റെ സംവിധാനത്തിൽ 1996ൽ റിലീസായ ക്ലാസ്സിക് ചിത്രം ഇന്ത്യൻന്റെ രണ്ടാഭാഗമായ ഇന്ത്യൻ 2 ആയിരുന്നു 2024ൽ ആരാധകർ ഏറെ കാത്തിരുന്ന മറ്റൊരു ചിത്രം. 300 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം വൻ പരാജമായിരുന്നു. ശങ്കറെന്ന ഹിറ്റ് സംവിധയകന്റെ ഏറ്റവും മോശം ചിത്രമെന്ന നിലയിലായിരുന്നു ഇന്ത്യൻ 2 വന്ന ട്രോളുകൾ. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായ ഗോട്ട് , ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ തലൈവരുടെ വേട്ടയാനും ,
ധനുഷിന്റെ സംവിധാനത്തിൽ എത്തിയ രായൻ എന്നിവയാണ് പട്ടികയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത്.ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ , വിക്രം നായകനായി എത്തിയ പ രഞ്ജിത്തിന്റെ തങ്കലാൻ, എന്നിവയാണ് ഈ വർഷത്തെ ഹിറ്റായ ചിത്രങ്ങളുടെ പട്ടികയിൽ അവസാനമുള്ളത്.
നിരവധി പരാജയ ചിത്രങ്ങൾ ഏറ്റതിനു ശേഷം ഇപ്പോൾ ദീപാവലി ചിത്രങ്ങളുടെ റിലീസിനായുള്ള ഒരുക്കത്തിലാണ് തമിഴ് ഇൻഡസ്ട്രി . ദീപാവലി തമിഴ് സിനിമയ്ക്ക് ആവേശകരമായ സമയമാണെന്നുള്ള പ്രതീക്ഷയിലാണ് തമിഴ് സിനിമ ആരധകരും. കാരണം നിരവധി സിനിമകൾ ബിഗ് സ്‌ക്രീനുകളിൽ ദീപാവലി റിലീസായി എത്തുന്നുണ്ട്. ജയം രവി നായകനായ ബ്രദർ മുതൽ ശിവകാർത്തികേയൻ്റെ അമരൻ വരെയുള്ള ഓരോ ചിത്രവും പ്രേക്ഷകർക്ക് തനതായ ഒരു കഥാ സന്ദർഭം വാഗ്ദാനം ചെയ്യുന്ന ചിത്രങ്ങളാണ്.
ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമരൻ ദീപാവലി ആഘോഷ വേളയിൽ റിലീസ് ചെയ്യും. കാശ്മീരിൽ സമാധാനം തകർക്കുന്ന പാകിസ്ഥാൻ ഭീകരർക്കെതിരെ തൻ്റെ ടീമിനെ നയിക്കുന്ന മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി' എന്ന പുസ്തകത്തിൽ നിന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്‌കുമാർ പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയുന്നത്. ശിവകാർത്തികേയന്റെ അഭിനയ ജീവിതത്തിലെ ആദ്യ ജീവചരിത്ര ചിത്രം കൂടെയാണ് അമരൻ . ജി വി പ്രകാശിന്റെ സംഗീതത്തിൽ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധ നേടിയിരുന്നു. ചിത്രം ഒക്ടോബർ 31 നു റിലീസാകും.
ജയം രവിയും പ്രിയങ്ക മോഹനും അഭിനയിക്കുന്ന ബ്രദർ ഒരു വരാനിരിക്കുന്ന റൊമാൻ്റിക് കോമഡി ചിത്രമാണ്. ദീപാവലി ഉത്സവമായ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. പ്രണയത്തിൻ്റെയും ബന്ധങ്ങളുടെയും പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫാമിലി എൻ്റർടെയ്‌നറായാണ് സിനിമ എന്നാണ് റിപ്പോർട്ടുകൾ . ഒരു ഇടവേളയ്ക്ക് ശേഷം ഹാരിസ് ജയരാജ് സംഗീതസംവിധാനം നിർവഹിച്ച ചിത്രമാണിത്. ജയം രവിയുമായുള്ള നാലാമത്തെ ഹാരിസ് ജയരാജ് ചിത്രമാണ് ബ്രദർ . എം രാജേഷാണ് ചിത്രത്തിന്റെ സംവിധായകൻ. ഭൂമിക ചൗള , വി ടി വി ഗണേഷ് ,റാവു രമേശ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.
കവിൻ നായകനായ ബ്ലഡി ബെഗ്ഗർ ഈ ദീപാവലിക്ക് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ നാടകീയമായി താളംതെറ്റുന്ന ഒരു യാചകൻ്റെ ജീവിതമാണ് സിനിമ പിന്തുടരുന്നത്. ഫിലമെൻ്റ് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ നെൽസൺ ദിലീപ്കുമാർ നിർമ്മിച്ച ബ്ലഡി ബെഗ്ഗർ സംഗീതം നൽകിയിരിക്കുന്നത് ജെൻ മാർട്ടിനാണ്.
ദുൽഖർ സൽമാനും മീനാക്ഷി ചൗധരിയും പ്രധാനവേഷത്തിലെത്തുന്ന പാൻ ഇന്ത്യ ചിത്രം ലക്കി ഭാസ്കർ തമിഴിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയുന്ന ചിത്രം 1980 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു സാധാരണ ബാങ്ക് ജോലിക്കാരൻ കോടീശ്വരനാകുന്ന ചിത്രം ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 31ലേക്ക് എത്തുന്നു.