ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരുന്ന വരവ്! പവർ പഞ്ചുമായി സലാർ 2വിൽ ഡോങ് ലീ
മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷം, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ 2വിൽ കൊറിയൻ സൂപ്പർ താരം ഡോങ് ലീ എത്തും. സാമൂഹ്യ മാധ്യമങ്ങളിൽ നിര്ധാരമായി നടക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമാക്കികൊണ്ട് ഡോങ് ലീ തന്റെ വരവ് അറിയിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സലാർ 2 വിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് 'ഓക്കെ' എന്ന തമ്പ് കാണിച്ചുകൊണ്ടാണ് ഡോങ് ലീ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമ ആരാധകർ കാത്തിരുന്ന വർത്തയാണെങ്കിലും, എല്ലാവർക്കും ഇതൊരു ഞെട്ടലായിരുന്നു സമ്മാനിച്ചത്. അടുത്തിടെ പ്രഭാസുമായി മൂന്ന് സിനിമകളുടെ കരാർ ഒപ്പിട്ട ഹോംബാലെ ഫിലിംസ്, ലീയുടെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു. അനിമൽ ഫിലിം മേക്കർ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പ്രഭാസിൻ്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമായ സ്പിരിറ്റിൽ ലീ പ്രതിനായകനായി എത്തുമെന്ന് മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു.
സൗത്ത് കൊറിയൻ സൂപ്പർ താരമായ ഡോങ് ലീയുടെ യഥാർത്ഥ പേര് ലീ ഡോങ് സൂഖ് എന്നാണ്. കൊറിയൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരത്തിന്റെ ആക്ഷൻ രംഗങ്ങളും പവർ പഞ്ച് ഇടിയുമാണ് ആരാധകർക്ക് ഏറെ ഇഷ്ടം. കേരളത്തിൽ ഡോങ് ലീ-യെ 'കൊറിയൻ ലാലേട്ടൻ' എന്ന ചെല്ല പേരിലാണ് അറിയപ്പെടുന്നത്. 'ട്രെയിൻ ടു ബുസാൻ', 'ദി ഗ്യാങ്സ്റ്റർ, ദി കോപ്പ്, ദി ഡെവിൾ', 'ഔട്ട് ലോസ്', 'ദി റൌണ്ട് അപ്പ്' എന്നിവ ഡോങ് ലീയുടെ സ്രെധേയമായ ചിത്രങ്ങളാണ്.
ഡോൺ ലീക്കൊപ്പം, പൃഥ്വിരാജ് സുകുമാരൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, ബോബി സിംഹ, ഷാഫി, ബ്രഹ്മാജി, ജോൺ വിജയ് എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് സലാർ 2-ൽ അവതരിപ്പിക്കുന്നത്. പ്രശസ്ത സംഗീതസംവിധായകൻ രവി ബസ്രൂർ ചിത്രത്തിൻ്റെ സംഗീത സംവിധാനം.