മലരായി പ്രേമത്തിൽ എത്തി , ഇപ്പോൾ അമരനിൽ മലയാളിയായ ഇന്ദു ;എങ്കിലും മലയാളത്തിൽ സംസാരിക്കാൻ പേടിയാണ് :സായി പല്ലവി
മലർ മിസ്സായി വന്നു മലയാളികളുടെ മനം കവർന്ന നായികയാണ് സായി പല്ലവി. വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ പാൻ ഇന്ത്യൻ അംഗീകാരണം നേടിയെടുക്കാൻ സായി പല്ലവിയ്ക്കു സാധിച്ചിട്ടുണ്ട്. പ്രേമത്തിൽ തമിഴ് പെൺകുട്ടിയായ മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി ഇപ്പോൾ പുതിയ ചിത്രമായ അമരനിൽ മലയാളിയായ ഇന്ദു ആയി ആണ് എത്തുന്നത്.
വീരമൃത്യു വരിച്ച സൈനികൻ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജീവചരിത്ര ആക്ഷൻ ചിത്രമാണ് അമരൻ. അദ്ദേഹത്തിൻ്റെ ഭാര്യ ഇന്ദു റബേക്ക വർഗീസിൻ്റെ വേഷത്തിലാണ് ചിത്രത്തിൽ സായ് പല്ലവി എത്തുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിൽ മലയാളത്തിൽ സംസാരിക്കണ്ടതായി വരുന്നുണ്ട്. എന്നാൽ മലയാളത്തിൽ സംസാരിക്കാൻ പേടിയാണെന്ന് സായി പല്ലവി പറയുന്നു. ആളുകൾ തന്റെ മുറി മലയാളം ആണ് എപ്പോൾ കേട്ട് പരിചയിച്ചിരിക്കുന്നത്. അമരനിൽ ഒരു മലയാളി പെൺകുട്ടിയായിയാണ് താൻ എത്തുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലും സംസാരിക്കണമ് അതേപോലെ മലയാളി തമിഴ് സംസാരിക്കുന്നപോലെയും സംസാരിക്കണം. അത്തരം കാര്യത്തിൽ കുറച്ച പേടിയുണ്ടായിരുനെന്നും സായി പല്ലവി പറയുന്നു. പേളി മാണി അവതരിപ്പിക്കുന്ന 'പേളിമാണി' ഷോ എന്ന പരുപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സായി ഈ കാര്യം പങ്കുവെച്ചിരുന്നത്.
അതേസമയം ഇന്ദു റെബേക്ക വർഗീസ് സായിയുടെ സിനിമ ജീവിതത്തിലെ ആദ്യത്തെ ജീവചരിത്ര ചിത്രമാണ്. യഥാർത്ഥ ജീവിതത്തിലുള്ള ഒരു വ്യക്തിയായി അഭിനയിക്കുമ്പോഴുള്ള ആശങ്കകളും സായി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ' ഇന്ദു ഒരുപാട് ധൈര്യമുള്ള ആളാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ടിട്ടും ധൈര്യം കൈവിടാതെ, കരയാതെപോലുമാണ് മേജർ മുകുന്ദിന്റെ അശോകൻ ചക്ര അവാർഡ് ഇന്ദു വാങ്ങിയത് നമ്മൾ കണ്ടതാണ്. അത്തരത്തിലുള്ള ഒരു ആളെ ചിത്രത്തിൽ അവതരിപ്പിക്കുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നു. ഇന്ദു സ്‌ക്രീനിൽ തന്നെ കാണുമ്പോൾ താൻ ഇങ്ങനെയാണോ എന്ന് ചോദിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രോമോ കണ്ടിട്ട് ഇന്ദു തന്നെ അഭിനന്ദിച്ചെന്നും സായി പല്ലവി പറയുന്നു.
ശിവ കാർത്തികേയനാണ് ചിത്രത്തിൽ മേജർ മുകുന്ദ് വരദരാജനായി എത്തുന്നത്. മേജർ മുകുന്ദിനെക്കുറിച്ചുള്ള ഒരു ഭാഗം ഉൾക്കൊള്ളുന്ന ശിവ് അരൂരിൻ്റെയും രാഹുൽ സിങ്ങിൻ്റെയും 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി ഹീറോസ്' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം. ദീപാവലി റിലീസായി ചിത്രം ഒക്ടോബർ 31 നു തിയേറ്ററിൽ എത്തും.