' ആദി മര്ന്ത്- ഗോഡ്‌സ് ഓണ്‍ മെഡിസിന്‍ ' ഗുരുവായൂരില്‍

മൗനയോഗി സ്വാമി ഹരിനാരായണന്‍ ഭദ്രദീപം കൊളുത്തി

Starcast : പ്രമുഖ താരങ്ങള്‍ക്കൊപ്പം ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു

Director: vijeesh mony

( 0 / 5 )

അട്ടപ്പാടിയിലെ ഗോത്ര വൈദ്യം പ്രമേയമാക്കി നിര്‍മ്മിക്കുന്ന ' ആദി മര്ന്ത് - ഗോഡ്‌സ് ഓണ്‍ മെഡിസിന്‍' എന്ന ഡോക്യൂഫിക്ഷന്‍ സിനിമയുടെ പൂജ ഗുരുവായൂര്‍ സായ് മന്ദിരത്തില്‍ നടന്നു. മൗനയോഗി സ്വാമി ഹരിനാരായണന്‍ ഭദ്രദീപം കൊളുത്തി. ഗോത്രഗായിക വടികിയമ്മ, രംഗസ്വാമി വൈദ്യര്‍, അജിത്ത് ഷോളയൂര്‍,കെ പി ഉദയന്‍, ബാബുരാജ്, രവി ചങ്കത്ത് എന്നിവര്‍ ഗോത്ര സംസ്‌ക്കാര മൂല്യങ്ങളെപ്പറ്റി സംസാരിച്ചു.

അട്ടപ്പാടിയിലെ ഗോത്രഭാഷാ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായി നിരവധി അംഗീകാരങ്ങള്‍ നേടിയ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മാധ്യമ പ്രവര്‍ത്തകന്‍ അജിത്ത് ഷോളയൂര്‍ എഴുതുന്നു. സായ് സഞ്ജീവനി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.ശിവാനി,മുകേഷ് ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് വിജീഷ് മണി സംഗീതം പകരുന്നു. ഛയാഗ്രഹണം-നിധിന്‍ ഭഗത്ത്,എഡിറ്റര്‍- മാരുതി,ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍- ഉദയശങ്കര്‍,പശ്ചാത്തല സംഗീതം-മിഥുന്‍ മലയാളം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റോജി പി.കുര്യന്‍,കല-കൈലാഷ് തൃപ്പൂണിത്തുറ, മേക്കപ്പ്-സിജി ബിനേഷ്,വസ്ത്രാലങ്കാരം-ഭാവന,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശരത് ബാബു,പരസ്യകല-സീറോ ക്ലോക്ക്, ലോക്കേഷന്‍-അട്ടപ്പാടി.

ഗോത്ര സംസ്‌കാരത്തിന്റെയും കലകളുടെയും തനിമ ചോരാതെ ആദിമ ജനതയുടെ ഔഷധങ്ങളും ചികിത്സാ രീതികളും ലോകത്തിന് പരിചയപ്പെടുത്തുന്ന ചിത്രമാണ് 'ആദി മര്ന്ത് - ഗോഡ്‌സ് ഓണ്‍ മെഡിസിന്‍'' എന്ന് സംവിധായകന്‍ വിജീഷ് മണി പറഞ്ഞു പി ആര്‍ ഒ- എ എസ് ദിനേശ്.

Bivin
Bivin  
Related Articles
Next Story