അർജുൻ അശോകും മാളവികയും ഒന്നിക്കുന്ന 'ആനന്ദ് ശ്രീബാല' നാളെ മുതൽ പ്രദർശനത്തിന്

anand sreebala released tomorrow

അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആനന്ദ് ശ്രീബാല' നാളെ തീയേറ്ററുകളിൽ. വിഷ്ണു വിനയ് ആണ് സംവിധാനം നിർവ്വഹിക്കുന്നത് . അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. തിയറ്ററുകളിൽ ഓളം സൃഷ്ടിച്ച് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ‘2018’ന്റെയും 'മാളികപ്പുറം’ത്തിന്റെയും നിർമ്മാണത്തിലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക മനസ്സുകളിലും ഒരുപോലെ സ്ഥാനം പിടിച്ചു.

2019-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രം 'ആഫ്റ്റർ മിഡ്നൈറ്റ്'ലൂടെ നിർമ്മാണത്തിന് തുടക്കമിട്ട കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ ചിത്രം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത 'മാമാങ്കം'ആണ്. 'നൈറ്റ് ഡ്രൈവ്', 'ചാവേർ' എന്നിവയാണ് മറ്റ് നിർമ്മാണ ചിത്രങ്ങൾ.

കാവ്യ ഫിലിം കമ്പനിയുോടൊപ്പം ആൻ മെഗാ മീഡിയയും ചേർന്നാണ് 'ആനന്ദ് ശ്രീബാല' നിർമ്മിക്കുന്നത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിർമ്മാതാക്കൾ. ‘2018’നും 'മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ലോ കോളേജ് വിദ്യാർത്ഥിയായ മെറിൻന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ പ്രമേയം.

ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അപർണ്ണദാസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിക്കുന്നത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകരുന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Articles
Next Story