കൊണ്ടലിൽ കയ്യടി നേടാൻ 'ഡാൻസിംഗ് റോസ്' ഷബീർ; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് - ആൻ്റണി വർഗീസ് പെപ്പേ ചിത്രം ഓണത്തിന്

'Dancing Rose' Shabir wins applause in Kondal; Weekend Blockbusters - Antony Varghese's Pepe for Onam

യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന 'കൊണ്ടൽ' എന്ന ചിത്രത്തിൽ പ്രശസ്ത നടൻ ഷബീർ കല്ലറക്കലും. സാർപട്ട പരമ്പരയ് എന്ന പാ രഞ്ജിത് ചിത്രത്തിലെ ഡാൻസിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പോപ്പുലറായ ഷബീർ, വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് കൊണ്ടലിലും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ആൻ്റണി വർഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

കടൽ സംഘർഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയറ്ററുകളിലെത്തും.

റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

Related Articles
Next Story