പ്രശസ്ത തമിഴ് നായികാ പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്
Famous Tamil actress Preeti Mukundan to Malayalam
പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ'യിൽ നായികയായി പ്രീതി മുകുന്ദൻ. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും 'ആസൈ കൂടൈ' എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'മേനേ പ്യാർ കിയ'. കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം' സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.
സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം- അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണൻ മോഹൻ, സംഘട്ടനം- കലൈ കിങ്സണ്, കലാസംവിധാനം- സുനിൽ കുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ- ശിഹാബ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, കോസ്ട്യും- അരുൺ മനോഹർ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ- സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ- സവിൻ സാ, സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ- യെല്ലോ ടൂത്സ്, വിതരണം- സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ ശബരി.