"വരനെ ആവിശ്യമുണ്ട് എന്ന സിനിമ ഞാൻ പരമാവധി ഒഴിവാക്കാൻ നോക്കി": ഉർവശി

"നമുക്ക് മനസിലാവും എന്തെങ്കിലും കാരണവശാൽ ഹൈലൈറ്റ് ആയാൽ ചിലർക്ക് അത് ബുദ്ധിമുട്ടാകരുതെന്ന്"

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉർവശി, പാർവതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത സിനിമയാണ് 'ഉള്ളൊഴുക്ക്'. ചിത്രം ജൂൺ 21 നു തിയേറ്ററുകളിൽ റിലീസ് ആയി. ആദ്യ ദിനം മുതൽ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉർവശി, പാർവതി എന്നിവരുടെ അഭിനയവും ചിത്രത്തിന്റെ അഴക് വർധിപ്പിക്കുന്നു. ചിത്രത്തിന്റ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞ കുറച്ചു കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.



വരനെ ആവിശ്യമുണ്ട് എന്ന സിനിമ ഞാൻ പരമാവധി ഒഴിവാക്കാൻ നോക്കി. അതിന്റെ കാരണവും വ്യക്തമാക്കുകയാണ് ഉർവശി. "വരനെ ആവശ്യമുണ്ട് എന്ന സിനിമ പരമാവധി ഒഴിവാക്കാൻ നോക്കി. കാരണം ആ റോൾ ഏതെങ്കിലും കാരണവശാൽ അതിന്റെ പ്ലസ് പോയന്റായാൽ മറ്റ് ചിലരെ അത് വേദനിപ്പിക്കും. എന്റെ പബ്ലിസിറ്റി കൊടുക്കരുതെന്ന് ഞാൻ പറഞ്ഞു. പോസ്റ്ററുകളിൽ പോലും എന്നെ ഇട്ടിട്ടില്ല. അങ്ങനെയൊക്കെ ചില സിനിമകൾ നമ്മൾ വേണ്ടെന്ന് വെക്കും. കാരണം നമുക്ക് മനസിലാവും എന്തെങ്കിലും കാരണവശാൽ ഹൈലൈറ്റ് ആയാൽ ചിലർക്ക് അത് ബുദ്ധിമുട്ടാകരുതെന്ന്" ഉർവശി പറഞ്ഞു.

നാളുകൾക്കു ശേഷം മലയാളികളുടെ പ്രിയ താരം ശോഭനയുടെ ഒരു മടങ്ങി വരവായിരുന്നു വരനെ ആവിശ്യമുണ്ട് എന്ന ചിത്രം. ചിത്രം ഏറെ പ്രേക്ഷക പ്രെശംസ കിട്ടുകയും ഉണ്ടായി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ഉർവശിയുടെ പ്രകടനത്തെ പ്രശംസിച്ചു മന്ദ്രി ബിന്ദു രാധാകൃഷ്ണൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.

Athul
Athul  
Related Articles
Next Story