ജീവ- കെ ജി ബാലസുബ്രമണി ചിത്രം ബ്ലാക്ക്; കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ്

ജീവയെ നായകനാക്കി കെ ജി ബാലസുബ്രമണി സംവിധാനം ചെയ്ത "ബ്ലാക്ക്" ഒക്ടോബർ 11 നു റിലീസിനെത്തുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. പ്രിയ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പൊട്ടൻഷ്യൽ സ്റ്റുഡിയോസ്. മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു രാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് അവതരിപ്പിക്കുന്നത്.

2022ൽ പുറത്തിറങ്ങിയ 'വരലാര് മുക്കിയം' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് ജീവ അവസാനമായി തമിഴിൽ പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം യാത്ര 2 എന്ന തെലുങ്ക് ചിത്രത്തിൽ നായകനായ ജീവ, തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'ബ്ലാക്ക്'. വിവേക് പ്രസന്ന, ജോഗ് ജപീ, ഷാ രാ, സ്വയം സിദ്ധ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ് ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു, പി ഗോപിനാഥ്, തങ്ക പ്രഭാകരൻ ആർ എന്നിവർ ചേർന്നാണ് 'ബ്ലാക്ക്' നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം- ഗോകുൽ ബിനോയ്, സംഗീതം- സാം സി എസ്, എഡിറ്റിംഗ്- ഫിലോമിൻ രാജ്, സംഘട്ടനം- മെട്രോ മഹേഷ്, വരികൾ- മദൻ കർക്കി, ചന്ദ്രു, നൃത്ത സംവിധാനം- ഷെരിഫ്. പിആർഒ- ശബരി

Related Articles
Next Story