ലക്കി ഭാസ്കർ ആദ്യ ദിന ആഗോള ഗ്രോസ് 12 കോടി 70 ലക്ഷം

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആദ്യ ദിനം ആഗോള തലത്തിൽ 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 2 കോടിക്ക് മുകളിലാണ് ചിത്രം നേടിയെടുത്തത്. കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ കളിച്ച ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിട്ടുണ്ട്. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രം സ്വന്തമാക്കിയത്. കേരളത്തിന് പുറത്തും വിദേശത്തും മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. രണ്ടാം ദിനവും വലിയ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം മുന്നേറുന്നത്.

1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിനെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായി അഭിനയിച്ചിരിക്കുന്നത് മീനാക്ഷി ചൗധരി.

Related Articles
Next Story