ചിരിപ്പിക്കാൻ നാഗേന്ദ്രനും ഭാര്യമാരും വരുന്നു; പുതിയ വെബ് സീരീസ്

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൻറെ നാലാമത്തെ മലയാളം വെബ് സീരീസായ ‘നാഗേന്ദ്രൻസ് ഹണിമൂൺസി’ൻറെ ടീസർ പുറത്ത്. നിതിൻ രഞ്ജി പണിക്കരാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. കോമഡി- എന്റർടൈനർ ജോണറിലാണ് സീരീസ് ഒരുങ്ങുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് വെബ് സീരീസിൽ അണിനിരക്കുന്നത്.


ഒരു ജീവിതം അഞ്ച് ഭാര്യമാർ എന്നാണ് ടൈറ്റിലിൽ ടാഗ് ലൈൻ നൽകിയിരിക്കുന്നത്. കേരള ക്രൈം ഫയൽ, മാസ്റ്റർ പീസ്, പെരല്ലൂർ പ്രീമിയർ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.

Related Articles
Next Story