അജിത് സുകുമാരന്റെ വെബ് സീരീസ് "ശാർദ്ദൂല വിക്രീഡിതം "
രുദ്ര,ആതിര,പോളി വടക്കൻ,അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി,
രേവതി സുദേവ്,ബാലാജി പുഷ്പ,കെ എം ഇസ്മയിൽ,ആർ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ശാർദ്ദൂല വിക്രീഡിതം " എന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
പച്ചക്കുതിര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ എം ഇസ്മയിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായികയും, ഇൻഡ്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ശ്രേയ എസ് അജിത്ത് സംഗീത സംവിധാനം നിർവഹിക്കുന്നു.
യുഫോറിയ എ എസ് ബാൻഡിലെ അംഗങ്ങളായ ശ്രേയ എസ് അജിത്, സെറ റോബിൻ, റോബിൻ തോമസ്, ആരൻ ഷെല്ലി എന്നിവരാണ് ടൈറ്റിൽ ഗാനം ആലപിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഗൗതം കൃഷ്ണ, സ്ക്രിപ്റ്റ് അസോസിയേറ്റ്-ശ്രുതി സുരേഷ്,ചമയം വസ്ത്രലങ്കാരം- സുധീഷ് നാരായണൻ
അസോസിയേറ്റ് ഡയറക്ടർ-ബാലാജി പുഷ്പ,ഡിസൈൻസ്- രാജീവ് ലോബ്സ്റ്റർ മീഡിയ,പോസ്റ്റ് പ്രൊഡക്ഷൻ-മീഡിയ ലോഞ്ച് കൊച്ചി,
യൂണിറ്റ്-നിയാസ് സി എ കെ, ഓൺലൈൻ പാർട്ണർ-സലിം പി ചാക്കോ,സിനിമ പ്രേക്ഷക കൂട്ടായ്മ,പി ആർ ഒ-എ എസ് ദിനേശ്.