മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു.

ആടുജീവിതം എന്ന സിനിമയിൽ പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയ ഹക്കിം എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ' കെ.ആർ.ഗോകുൽ ' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മ്ലേച്ചൻ' വിനോദ് രാമൻ നായർ തിരക്കഥ രചിച്ചുസംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ നടന്ന ലളിതമായ ചടങ്ങിൽ ശ്രീമതി ഉമാതോമസ് എം.എൽ.എ.ഭദ്രദീപം കൊളുത്തിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. മേപ്പാട് ശങ്കരൻനമ്പൂതിരി സ്വിച്ചോൺ കർമ്മവും. കെ. ആർ. ഗോകുൽ ഫസ്റ്റ് ക്ലാപ്പും നൽകി.

എം..പത്മകുമാർ. ഗുരു സോമസുന്ദരം. ഹരീഷ് കണാരൻ , കെ.ആർ.ഗോകുൽ, ഗായത്രി സതീഷ്, ആമി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു സ്പുട്നിക് ഫിലിംസിൻ്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അഹിംസാസിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരാൾ - അത് ശ്രീബുദ്ധനെ നമുക്കു ചൂണ്ടിക്കാണിക്കാം.ഇന്ന് ഈ സമൂഹ ത്തിൽ ജീവിച്ചാൽ എന്താണവസ്ഥ എന്നാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. നമ്മുടെ സമൂഹത്തിലെ അടിവരയിട്ടു വരച്ചിരിക്കുന്ന പല അലിഖിത നിയമങ്ങളും ഇതുമായി ബന്ധപ്പെടുമ്പോഴാണ് ചിത്രത്തിനു പ്രസക്തി വർദ്ധിക്കുന്നത്.

ബോളിവുഡ് സിനിമകളിൽ കഴിഞ്ഞ കുറേക്കാലമായി പ്രവർത്തിച്ചു പോരുകയാണ്. വിനോദ് രാമൻ നായർ അവിടെ മെയിൻ സ്ട്രീം സിനിമ കളിലും ഷോർട്ട് ഫിലിമുകളിലും പ്രവർത്തിച്ചു കൊണ്ടാണ് വിനോദ് രാമൻ നായർ ഇപ്പോൾ സംവിധാനരംഗത്തെത്തുന്നത്. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയം കൂടിയായിരിക്കും ഈ ചിത്രത്തിൻ്റേത്. ഗായത്രി സതീഷ് ആണു നായിക ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി. ഗുരു സോമസുന്ദരം ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ആശാ ശരത്ത്, ശ്രുതി ജയ്ൻ, ആദിൽ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസൽ. ശ്രീകാന്ത്,പൊന്നമ്മ ബാബു, ആമി എന്നിവരുംഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്

സംഭാഷണം - യതീഷ് ശിവനന്ദൻ. ഗാനങ്ങൾ കൈതപ്രം. -സന്തോഷ് വർമ്മ. ശ്രീജിത്ത് കഞ്ചിരാ മുക്ക്. സംഗീതം - അഭിനയ് ബഹുരൂപി. പശ്ചാത്തല സംഗീതം - അഭിനയ് ബഹുരൂപി, മോഹിത് 'ഛായാഗ്രഹണം - പ്രദിപ് നായർ. എഡിറ്റിംഗ് - സുനിൽ.എസ്. പിള്ള. പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ.എസ്. കർമ്മ മേക്കപ്പ് നരസിംഹസ്വാമി. കോസ്റ്യൂം+ഡിസൈൻ -അരുൺ മനോഹർ.- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മഹേഷ് മനോഹർ. അസ്സോസ്സിയേറ്റ് ഡയറക്ടർ -രമേഷ് അമ്മനത്ത്. കോ-പ്രൊഡ്യൂസർ - യാഹുൽ പട്ടേൽ എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് - പോയ്യ സജീവൻ താജുദ്ദീൻ എടവനക്കാട്പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ ' പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ കൊച്ചി, പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്. ഫോട്ടോ. ശ്രീജിത്ത് ചെട്ടിപ്പിടി

Related Articles
Next Story