രാജേഷ് ധ്രുവ- സുകേഷ് ഷെട്ടി ചിത്രം 'പീറ്റർ'

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമ ചിത്രം ' പീറ്റർ' റിലീസിനൊരുങ്ങുന്നു. രാജേഷ് ധ്രുവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. 30 ദിവസങ്ങളിലായി മടിക്കേരിയിലും അതിന്റെ മനോഹരമായ ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്.

വൈകാരികമായ ആഴവും അതോടൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്താനും കഴിവുമുള്ള ഒരു സെൻസിറ്റീവ് ക്രൈം ഡ്രാമ എന്നാണ് സംവിധായകൻ സുകേഷ് ഷെട്ടി ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ വൈകാതെ പുറത്തു വരും. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, പിആർഒ - ശബരി


Related Articles
Next Story