ഓശാന വീഡിയോ ഗാനം.

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,

പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന " ഓശാന" എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.

ബി കെ

ഹരിനാരായണൻ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച

"നിൻ മിഴിയിൽ വിഴി നട്ട്

കൺപീലി ചിമ്മാതെ...."

എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന

ഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ തിരക്കഥ സംഭാഷണം ജിതിൻ ജോസ് എഴുതുന്നു.

ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ,

ജിസ് ജോയി,ഷോബിൻ കണ്ണങ്കാട്ട്,സാൽവിൻ വർഗീസ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് മനോഹരമായി ഈ ടീസറിൽ അവതരിപ്പിക്കുന്നുണ്ട്.

മെൽബിൻ കുരിശിങ്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-സന്ദീപ് നന്ദകുമാർ.പ്രോജക്ട് ഡിസൈനർ-അനുകുട്ടൻ,പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ,

കല-ബനിത്ത് ബത്തേരി,

മേക്കപ്പ്-ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം-ദിവ്യ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വളംകുളം,

സ്റ്റിൽസ്-

സന്തോഷ് പട്ടാമ്പി,

പബ്ലിസിറ്റി ഡിസൈൻ-

ഷിബിൻ സി. ബാബു,

കളറിസ്റ്റ്-അലക്സ് വി.വർഗീസ്,

മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ-

ഡോക്ടർ-സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകൾ അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന

" ഓശാന " നവംബർ ആദ്യം പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

Related Articles
Next Story