പ്രതിമുഖം ഉടൻ ഒടിടിയിലെത്തുന്നു

=

തിരുവല്ല കേന്ദ്രീകൃതമായി, ദോഹ പ്രവാസികളായ ശ്രീ കെ. എം. വർഗീസ് നിരണം, ലൂക്കോസ് കെ. ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശ്ശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന 'മൈത്രി വിഷ്വൽസ്ൻ്റെ' ഏറ്റവും പുതിയ സിനിമ "പ്രതിമുഖം" ഉടൻതന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ എത്തുന്നു.

നവാഗതനായ വിഷ്ണുവർദ്ധൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത "പ്രതിമുഖ" ത്തിൽ കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവ, പാൻഇന്ത്യൻ നടന്മാരായ രാജീവ് പിള്ള, മുന്ന ബോളിവുഡ് നടി തൻവി കിഷോർ, സുധീഷ്, മോഹൻ അയ്രൂർ, ബഷീർ ബഷി, കന്നഡ താരം സന്ദീപ് മലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, KPAC മനോജ്‌, ലാലി മട്ടയ്ക്കൽ, Dr. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്‌ന ദാസ്, ആയില്യ, .മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ,അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.

ഒരു മനുഷ്യൻ ശുദ്ധമായ ഏകലിംഗ ജീവിയല്ല. ഓരോ മനുഷ്യജീവിയും സ്ത്രീ-പുരുഷ ലിംഗത്തിൻ്റെ സാധ്യതകൾ വഹിക്കുന്നു. വിപരീതങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ജീവിതത്തിൻ്റെ യഥാർത്ഥ താളവും താളഭംഗവും ഉണ്ടാക്കുന്നു.

ഛയാഗ്രഹണം : സിദ്ധാർഥ് ശിവ, വിഷ്ണു വർദ്ധൻ, രാരിഷ് കുറുപ്പ്,

എഡിറ്റിംഗ് : ബിനോയ്‌ ടി വർഗീസ്

ഗ്രാഫിക്സ് :ബിജോയ്‌ ജോർജ്

ആർട്ട്‌ : രാജീവ്‌ ഇടക്കുളം

അസോസിയേറ്റ് ഡയറക്ടർ :രതീഷ് തിരുവല്ല

മ്യൂസിക് : ടോണി ജോസഫ്

വരികൾ : വിശാൽ ജോൺസൻ

ആലാപനം : സുമേഷ് അയ്രൂർ

പശ്ചാത്തല സംഗീതം : വിനു തോമസ്, പിആർഓ - അജയ് തുണ്ടത്തിൽ.

Related Articles
Next Story