അങ്കിളേ, നമ്മള്‍ ഏതു സിനിമയാണു കാണാന്‍ പോകുന്നത്?

സര്‍ക്കീട്ട് ഒഫീഷ്യല്‍ ട്രയിലര്‍ പുറത്ത്

Starcast : Asif Ali, Orsan, Deepak Parambol, Divya prabha, Prasanth Alexander, remya suresh

Director: Thamar

( 0 / 5 )

അങ്കിളേ..... നമ്മള്‍ ഏതു സിനിമയാണു കാണാന്‍ പോകുന്നത് ? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നില്‍ മനസ്സിലാകുന്നത് നിഷ്‌ക്കളങ്കതയുടെ , ആത്മബന്ധത്തിന്റെ സ്വരമാണ് ഇന്നലെ പുറത്തുവിട്ട സര്‍ക്കീട്ട് എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലറിലെ ഒരു രംഗത്തിലെ ചില ഭാഗങ്ങള്‍.

മെയ് എട്ടിന് പ്രദര്‍ശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്റെ റിലീസ്സുമായി ബന്ധപ്പെട്ട പ്രൊമോഷന്റെ ഭാഗമായിട്ടാണ് ട്രയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്തും, ഫ്‌റാങ്ക്‌ളിന്‍ ഡൊമിനിക്കുമാണ് നിര്‍മ്മിക്കുന്നത്.

ചലച്ചിത്ര മേളകളില്‍ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകള്‍ എന്ന ചിത്രത്തിനു ശേഷം താമര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമ എന്ന മാധ്യമത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ വീക്ഷിക്കുന്ന ഒരു സംവിധായകന്റെ ഭാവനയില്‍ ഉരിത്തിരിയുന്ന ഈ ചിത്രവും അര്‍ഹിക്കുന്ന നിലവാരത്തിലേക്കു തന്നെ കടന്നുവരും എന്നു തന്നെ വിശ്വസിക്കാം.

ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധ ത്തിന്റേയും സൗഹൃദത്തിന്റേയും കഥയാണ് ഹൃദ്യമായ മുഹൂര്‍ത്തങ്ങളും,, ഒപ്പം ലളിതമായ നര്‍മ്മ മുഹൂര്‍ത്തങ്ങളി ലൂടെയും അവതരിപ്പിക്കുന്നത്. ആസിഫ് അലിയും, ബാലതാരം ഓര്‍സാനു മാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെപിന്നാമ്പുറങ്ങളിലേക്കു കടന്നാല്‍ തെളിയുന്നതെന്തൊക്കെ ?

വന്‍വിജയങ്ങള്‍ നേടിയ കിഷ്‌ക്കിന്താ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിനായകനാകുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്. ദീപക് പറമ്പോള്‍,ദിവ്യ പ്രഭ, പ്രശാന്ത് അലക്‌സാണ്ഡര്‍, രമ്യാസുരേഷ്, സ്വാതി ദാസ് പ്രഭു. സിന്‍സ് ഷാന്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം -അയാസ് ഹസന്‍, എഡിറ്റിംഗ് - സംഗീത് പ്രതാപ്. കലാസംവിധാനം - വിശ്വന്തന്‍ അരവിന്ദ്.കോസ്റ്റ്യും ഡിസൈന്‍ - അര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ് പ്രൊജക്റ്റ് ഡിസൈന്‍ - രഞ്ജിത്ത് കരുണാകരന്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- വാഴൂര്‍ ജോസ്.

Bivin
Bivin  
Related Articles
Next Story