ഷാജി പപ്പനും പിള്ളേരും വീണ്ടും എത്തുന്നു; ആട് 3 തിരക്കഥ പൂർത്തിയായി

ബ്ലോക്ക് ബസ്റ്റർ ചിത്രമായ മിഥുൻ മാനുൽ തോമസിന്റെ ആടിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചു അണിയറ പ്രവർത്തകർ നേരത്തെ പ്രെഖ്യാപനം നടത്തിയിരുന്നു . എന്നാൽ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിരുന്നില്ല . എപ്പോൾ സവിധായകൻ മിഥുൻ മാനുൽ തോമസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആട് 3യുടെ തിരക്കഥ പൂര്ത്തിയായി എന്ന് അറിയിച്ചിരിക്കുന്നത്. ആട് 3- വൺ ലാസ്‌റ് റൈഡ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.

ജയസൂര്യയെ നായകനാക്കി 2015 ഇത് റിലീസായ ചിത്രമായിരുന്നു ആട്. സൈജു കുറുപ്പ്, വിനായകൻ, ഭഗത് മാനുവൽ, വിജയ് ബാബു, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് മറ്റു

പ്രധാനകഥാപാത്രങ്ങൾ.ഫ്രൈഡേ ഫിലിംസായിരുന്നു ചിത്രം നിർമ്മിച്ചത് . തിയേറ്ററിൽ പരാജയമായിരുന്ന ചിത്രം പിന്നീട് പ്രേഷകരുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു. വലിയ തോതിൽ ആരാധകർ ഉണ്ടായതോടെ 2017 ൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 ഇറങ്ങിയിരുന്നു. ഈ ചിത്രവും വൻ വിജയമായതോടെയാണ് ആടിന്റെ മൂന്നാം ഭാഗം എടുക്കാൻ സംവിധായകൻ മിഥുൻ മാനുൽ തോമസും നിർമ്മാതാവ് വിജയ് ബാബുവും രംഗത്തെത്തിയത്.

Related Articles
Next Story