ഷിംല രാജ്യാന്തര മേളകളിൽ ശ്രദ്ധ നേടി ദ്വയം

ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കർണാടക സർക്കാർ സംഘടിപ്പിച്ച മൈസുരു ദസറ ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടി മലയാള ചലച്ചിത്രം ദ്വയം. സൈക്കോളജിക്കൽ ഗണത്തിൽ പെടുന്നതാണ്‌ ചിത്രം. പോസ്റ്റ്‌ ട്രൊമാറ്റിക്‌ സ്ട്രെസ്‌ ഡിസോർഡർ മൂലം അരക്ഷിതാവസ്ഥ നേരിടുന്ന ചിത്രകാരൻ രഘുവരനും അയാളുടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി കടന്നുവരുന്ന പത്തു വയസ്സുകാരൻ ചീമുവും തമ്മിലുള്ള അപൂർവ സൗഹൃദമാണ്‌ ദ്വയത്തിന്റെ പ്രമേയം.

നവാഗതനായ സന്തോഷ്‌ ബാലകൃഷ്ണനാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും. നേനി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അമർ രാമചന്ദ്രനും സന്തോഷ് ബാലകൃഷ്ണനും ചേർന്നാണ് നിർമ്മാണം. ഗാനരചന ബിനോയ്‌ കൃഷ്ണൻ. സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്‌ സതീഷ്‌ രാമചന്ദ്രൻ. കപിൽ കപിലൻ, മധുവന്തി നാരായണൻ എന്നിവരാണ്‌ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്‌. ചിത്രത്തിലെ അഭിനയത്തിന്‌ ഡോ. അമർ രാമചന്ദ്രനും സംഗീത സംവിധാനത്തിന്‌ സതീഷ്‌ രാമചന്ദ്രനും 2024 കേരള ഫിലിം ക്രിട്ടിക്സ്‌ അവാർഡ്‌, പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു.

Related Articles
Next Story