'നടന്ന സംഭവം' കുറച്ചു സീരിയസ് ആണ്....!
ചിത്രത്തിലെ ഒരു പോലീസ് കഥാപാത്രം പറഞ്ഞതുപോലെ വിജ്ഞാനപ്രതമായ ഒരു സെക്ഷൻ ആണ് കഴിഞ്ഞത്.
വിഷ്ണു നാരായൺ ന്റെ സംവിധാനത്തിൽ ബിജു മേനോൻ സൂരജ് വെഞ്ഞാറുംമൂട് എന്നിവർ കേന്ദ്ര കഥാപാത്രമായി വന്ന ചിത്രമാണ് നടന്ന സംഭവം. ഈ നടന്ന സംഭവം കുറച്ചു സീരിയസ് ആണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന അത്യാവിശ്യം ഗൗരവകരമായ സംഭവമാണ് ചിത്രം പറഞ്ഞു പോകുന്നത്. ചിത്രത്തിലെ ഒരു പോലീസ് കഥാപാത്രം പറഞ്ഞതുപോലെ വിജ്ഞാനപ്രതമായ ഒരു സെക്ഷൻ ആണ് കഴിഞ്ഞത്. എന്നാൽ ചിത്രത്തിലെ ബാക്കി കാര്യങ്ങളിലേക്ക് കടന്നാൽ ആവറേജ് ആയൊരു അനുഭവമാണ് ചിത്രം നൽകിയത്.
സമ്പന്നർ താമസിക്കുന്ന ഒരിടം, അവിടുത്തെ ഒരു വില്ലയിലേക്ക് താമസിക്കാൻ മറൈന്‍ എന്‍ജിനീയറായ ശ്രീകുമാരന്‍ ഉണ്ണിയും കുടുംബവും എത്തുന്നു. വളരെ പെട്ടന്ന് മറ്റുള്ളവരുമായി സൗഹൃദത്തിലാകുന്ന ഉണ്ണി അയൽവക്കങ്ങളിൽ ഉള്ള സ്ത്രീകളുമായി പെട്ടന്ന് സുഹൃത്തിൽ ആവുന്നു എന്നാൽ അത് അവിടുത്തെ ആൺ സൗഹൃദ സംഘത്തിനു അത്രക്കങ്ങു പിടിക്കുന്നില്ല. സ്വാഭാവികം! പിന്നീട് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രം പറഞ്ഞു പോകുന്നത്. രണ്ടും രണ്ടു തലങ്ങളിൽ വിശ്വസിച്ചു പോകുന്ന അല്ലെങ്കിൽ കാഴ്ചപ്പാടുകൾ ഉള്ള കഥാപാത്രങ്ങൾ ആണ് ബിജു മേനോനും സുരാജ് വെഞ്ഞാറുംമൂടും ചെയ്യുന്നത്. അത് വീട്ടിൽ വച്ചിരിക്കുന്ന കുടുംബ ഫോട്ടോയിൽ നിന്ന് തന്നെ വ്യക്താമാണ്. അത്തരം ഡീറ്റെയിലിങ് ഒക്കെ സിനിമയിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും കിട്ടിയ കഥാപാത്രം ഭംഗിയായിട്ട് തന്നെ ചെയ്തിട്ടുണ്ട്.
രാജേഷ് ഗോപിനാഥൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആദ്യ പകുതി നല്ല രീതിയിൽ തന്നെ കടന്നു പോയി. രണ്ടാം പകുതിയിൽ കഥ നടക്കുന്നതു പോലീസ് സ്റ്റേഷനിൽ ആണ്. അവിടെ ചെറിയ രീതിയിലൊള്ള ലാഗ് ഫീൽ ചെയ്തു. ആവിശ്യമില്ലാത്ത സീൻ ഒക്കെ വെറുതെ കാണിച്ച പോലെ തോന്നി. പോലീസ് സ്റ്റേഷൻ ആയതുകൊണ്ട് എന്തെങ്കിലും കാണിക്കാണല്ലോ എന്നത്കൊണ്ട് ചെയ്തപോലെ. അങ്കിത് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം. ആദ്യം കുറച്ചു ചെറിയ രീതിയിൽ സീനുവായിട്ട് ബന്ധമില്ലതെ തോന്നിയെങ്കിലും പിന്നീട് അത് സിനിമയുമൊത്തു നല്ല രീതിക്കു തന്നെ പൊയി. ബാക്കി സീനുകളിൽ നന്നായിട്ട് തന്നെ അദ്ദേഹം അത് ചെയ്തിട്ടുണ്ട് എന്ന് പറയാം.
ചിത്രത്തിലേക്ക് വന്നാൽ ബിജു മേനോൻ, സൂരജ് വെഞ്ഞാറുംമൂട് തുടങ്ങിയവരെ കൂടാണ്ട് ജോണി ആന്റണി, ലാലു അലക്സ്, ലിജോ മോൾ ,ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം അത് ഒന്ന് മാത്രമല്ല പലതുണ്ട്. എല്ലാം അറിഞ്ഞിരിക്കേണ്ടതും, മറ്റൊന്ന് മലയാളിയുടെ കൂടെപ്പിറപ്പു പോലെയാണ് മാറുമോ എന്നത് സംശയമാണ്. ചിത്രം മലയാളികൾ കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്. ഇല്ലെങ്കിൽ സ്ത്രീകളെങ്കിലും കാണണം. പലർക്കും അറിയില്ലാത്ത ചില കാര്യങ്ങൾ ഒരുപക്ഷെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചിത്രം പറഞ്ഞു പോകുന്നുണ്ട്. ചിത്രം തീയേറ്ററിൽ തന്നെ കണ്ടാസ്വദിക്കാൻ ശ്രമിക്കുക.