യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ടൈറ്റിൽ പ്രകാശനം ചെയ്തു
പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവ്വം ഗുണ്ട ജയൻ . കഥയുടെ പുതുമയിലും, അവതരണത്തിലും ഏറെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് യുണൈറ്റഡ് കിംങ്ഡം ഓഫ് കേരള എന്നു നാമകരണം ചെയ്തിരിക്കുന്നു.
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന ഫ്രാഗ്രൻ്റ് നേച്ചർഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കടന്നു വരുന്നു. പ്രത്യേകിച്ചുംമധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ ചിന്താഗതികൾ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. അതിന് രക്ഷകർത്താക്കളുടെ നിർലോഭമായ പിന്തുണയും, പ്രോത്സാഹനവുമുണ്ട്.
അത്തരമൊരു പശ്ചാത്തലത്തിൽ ഒരപ്പൻ്റെയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ തികച്ചും രസാകരവും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
മധ്യതിരുവതാംകൂറിൻ്റെ ജീവിത സംസ്കാരത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ജോണി ആൻ്റെണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയൻ,
ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
. ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ -
സംഗീതം -രാജേഷ് മുരുകേശൻ .
ഛായാഗ്രഹണം - സിനോജ്.പി. അയ്യപ്പൻ.
എഡിറ്റിംഗ് - അരുൺ വൈഗ
കലാസംവിധാനം - സുനിൽ കുമരൻ '
മേക്കപ്പ് - ഹസ്സൻ വണ്ടൂർ,
കോസ്റ്റ്യും ഡിസൈൻ - മെൽവി ജെ.
നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ '
ലൈൻ പ്രൊഡ്യുസർ - ഹാരിസ് ദേശം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിനോഷ് കൈമൾ.
പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ
പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.