ദുൽഖർ സൽമാൻ - വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കറിലെ ആദ്യ ഗാനം 'മിണ്ടാതെ' റിലീസ് ചെയ്തു
നാഷണൽ അവാർഡ് വിന്നറായ ജി വി പ്രകാഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ തെലുഗിൽ 'മഹാനടി', 'സീതാ രാമം' എന്നീ ചിത്രങ്ങളിലൂടെ തെലുഗ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അവിശ്വാസനീയമായ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ' ലക്കി ഭാസ്കറിൽ' എത്തി നിൽക്കുകയാണ് ദുൽഖർ. സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ വെങ്കട് അട്ലൂരി ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രത്തിലെ ആദ്യ ഗാനം ' മിണ്ടാതെ' റിലീസ് ചെയ്തു.
നാഷണൽ അവാർഡ് വിന്നറായ ജി വി പ്രകാഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനസ്സിനെ പൊതിയുന്ന മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. 2024 സെപ്റ്റംബർ 27ന് ചിത്രം തീയേറ്ററുകളിലെത്തും.
തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ' ലക്കി ഭാസ്‌കർ'. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നവീൻ നൂലി എഡിറ്റിങ്ങും നിർവഹിക്കുന്നു. തെലുഗു, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തും. പി ആർ ഒ - ശബരി