സ്റ്റൈലിഷ് ലുക്കിൽ ദുരൂഹത തിരഞ്ഞു നസ്രിയ! സൂക്ഷ്മ ദര്ശിനി പ്രോമോ സോങ് പുറത്ത്

നസ്റിയ നസീം, ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂക്ഷ്മ ദർശിനി'. ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. 'ദുരൂഹ മന്ദഹാസമേ' എന്ന പ്രോമോ സോങ്ങിന്റെ വരികൾ എഴുതിയിരിക്കുന്നത് മു.രി ( മുഷിൻ പരാരി ) ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. പ്രോമോ സോങിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. ഗാനരംഗത്തിൽ സൂക്ഷ്മയായ നീരീക്ഷണം നടത്തുന്ന നസ്രിയയെ കാണാൻ സാധിക്കും. ദുരുഹമായ ഒരു അന്വേഷണമാണ് പാട്ടിന്റെ ഇതിവൃത്തം. നേരത്തെ പുറത്തിറങ്ങിയ പ്രോമോ സോങ്ങിന്റെ പോസ്റ്ററിൽ നസ്രിയയുടെ സൂക്ഷമ ദർശിനി കയ്യിൽ പിടിച്ചുനിൽക്കുന്നു ചിത്രമായിരുന്നു ഉണ്ടായിരുന്നത്.സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.


ബ്രഹ്മയുഗം ടർബോ എന്നി ചിത്രങ്ങളുടെ വെത്യസ്തമായ സംഗീത സംവിധാനത്തിന് നിരൂപക പ്രശംസയും ആരാധകരെയും നേടിയ ക്രിസ്റ്റോ സേവ്യറുടെ അഞ്ചാമത്തെ മലയാളം ചിത്രമാണ് 'സൂക്ഷമദർശിനി'. ഇതുകൂടാതെ തമിഴിൽ സിദ്ധാർഥ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ആർ ജെ ബാലാജി പ്രധാന കഥാപാത്രമായി എത്തുന്ന 'സ്വർഗ്ഗവാസലിന്റെ' സംഗീത ഒരുക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിലൂടെ ക്രിസ്റ്റോയ്ക്ക് ലഭിച്ചത്.

ആണ്ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.

ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിൽ നായകനാകുന്ന ചിത്രമാണ് സൂക്ഷ്മ ദർശിനി. ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിൽ , പൃഥ്വിരാജും ബേസിലുമാണ് പ്രധാന കഥാപാത്രങ്ങൾ . അനശ്വര രാജനും നിഖില വിമലുമായിരുന്നു ചിത്രത്തിലെ നായികമാർ

Related Articles
Next Story