നാഗാർജുന - ധനുഷ് സസ്പെൻസ് ക്രൈം ത്രില്ലെർ ; റീലീസ് തീയതി പ്രഖ്യാപിച്ച് കുബേര

നാഗാർജുന അക്കിനേനി, ധനുഷ്, രശ്മിക മന്ദാന എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2025-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കുബേര. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി സംബന്ധിച്ച അപ്‌ഡേറ്റിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.ഇപ്പോൾ നിർമ്മാതാക്കൾ ഒടുവിൽ ഏറെ കാത്തിരുന്ന റിലീസ് തീയതി പ്രഖ്യാപിചിരിക്കുകയാണ് .
ജൂൺ 20 ന് കുബേര ബിഗ് സ്‌ക്രീനുകളിൽ എത്തും. മഹാ ശിവരാത്രി ദിനത്തോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ അപ്ഡേറ്റ് എത്തിയത്. ധനുഷും നാഗാർജുനയും മുഖാമുഖം നിൽക്കുന്ന ഒരു പുതിയ പോസ്റ്റർ പങ്കുവെച്ചായിരുന്നു റിലീസ് തീയതി എത്തിയത്. അധികാരത്തിൻ്റെ ഒരു കഥ.. സമ്പത്തിനായുള്ള ഒരു യുദ്ധം.. വിധിയുടെ ഒരു കളി എന്നായിരുന്നു പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറ പ്രവർത്തകർ നൽകിയ ക്യാപ്ഷൻ.
നേരത്തെ, ചിത്രത്തിൻ്റെ പ്രിവ്യൂ എത്തുമെന്ന് അറിയിച്ചു കുബേരയുടെ നിർമ്മാതാക്കൾ ഒരു ടീസർ പുറത്തിറക്കിയിരുന്നു. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് ധനുഷിൻ്റെ കഥാപാത്രത്തെ ഒരു പാവപെട്ടവനായി കാണുകയും ഭാഗ്യത്തിലേക്കുള്ള അവൻ്റെ യാത്രയെ പിന്തുടരുകയും ചെയ്യുന്നു. കൂടാതെ, ധനുഷിന്റെ ശ്രദ്ധേയമായ പരിവർത്തനം ചിത്രത്തിൽ സസ്പെൻസ് കൂടുതൽ വർദ്ധിപ്പിക്കുന്നു.
ഹൈ-എനർജി ആക്ഷനും ത്രില്ലിംഗ് ചേസ് സീക്വൻസുകളും നിറഞ്ഞ ടീസർ കഥയെ ചുറ്റിപ്പറ്റി ജിജ്ഞാസ സൃഷ്ടിക്കുന്നതാണ് . നിഗൂഢവുമായ റോളുള്ള ഒരു കുടുംബനാഥനായാണ് നാഗാർജുന അക്കിനേനി കാണിക്കുന്നത്. രശ്മിക മന്ദന്നയും ജിം സർഭും അവരുടെ സ്വാധീനമുള്ള സഹകഥാപാത്രങ്ങളെ കുറിച്ച് സൂചന നൽകുന്നു.
സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശേഖർ കമ്മുല കുബേരൻ്റെ കഥ ധനുഷിനോട് പറയാൻ പോലും താൻ ആദ്യം മടിച്ചെന്ന് നേരത്തെ പങ്കുവെച്ചിരുന്നു . "കഥ തയ്യാറായിക്കഴിഞ്ഞപ്പോൾ ധനുഷിനോട് അത് പറയാൻ എനിക്ക് മടിയായിരുന്നു. അയാൾക്ക് എന്നെ അറിയുമോ ഇല്ലയോ എന്ന് എനിക്ക് ആശങ്കയും സംശയവും ഉണ്ടായിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ വിളിച്ചപ്പോൾ, അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി, എൻ്റെ ഫിലിമോഗ്രാഫിയിൽ നിന്ന് തൻ്റെ പ്രിയപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിച്ചു," ശേഖർ കമ്മുല പറയുന്നു.
ധനുഷിന്റെ സംവിധാനത്തിൽനിലാവുക്ക് എന്‍മേല്‍ എന്നടി കോപം എന്ന ചിത്രം മികച്ച പ്രദർശനം തുടരുകയാണ്. ധനുഷിന്റെ 50 മത്തെ ചലച്ചിത്രം ആയിരുന്ന രായൻ ആയിരുന്നു താരത്തിന്റേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. ആഗോളതലത്തില്‍ 100 കോടി നേടിയിരുന്നു ചിത്രം നേടിയത്. എആര്‍ റഹ്മാന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.