വൺ ഡയറക്ഷൻ്റെ മുൻ അംഗമായ ലിയാം പെയ്ൻ ബ്യൂണസ് അന്തരിച്ചു.
2010ലാണ് പെയ്ൻ വൺ ഡയറക്ഷനിലേയ്ക്ക് എത്തുന്നത്.
ഇംഗ്ലീഷ് -ഐറിഷ് പോപ്പ് ബോയ്‌ബാൻഡ് വൺ ഡയറക്ഷൻ്റെ മുൻ അംഗമായ ലിയാം പെയ്ൻ ബ്യൂണസ് അന്തരിച്ചു. ഐറിസിലെ ഒരു ഹോട്ടലിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് 31 കാരനായ ലിയാം ഇന്നലെ മരിച്ചത്.
പലേർമോ പരിസരത്തുള്ള കോസ്റ്റാറിക്ക സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ വെച്ചാണ് പെയ്‌നിൻ്റെ മരണം. മദ്യലഹരിയിൽ ആയിരിക്കാം അപകടം ഉണ്ടായതെന്നാണ് പോലീസ് റിപ്പോർട്ടുകൾ പറയുന്നത്.
മയക്കുമരുന്നിൻ്റെയോ മദ്യത്തിൻ്റെയോ ലഹരിയിലായിരിക്കാൻ സാധ്യതയുള്ള ആക്രമണകാരിയായ ഒരാളെക്കുറിച്ചുള്ള 911 കോൾ ലഭിച്ചതിനെത്തുടർന്ന് 14 ബി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച ഉച്ചയോടെ ഹോട്ടലിലേക്ക് പോയതായി ഐറിസ് പോലീസ് പറയുന്നു. എന്നാൽ പോലീസിൻ്റെ പരിശോധനയിൽ ആ വ്യക്തി പെയ്‌നാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.മുൻ ബാൻഡ്‌മേറ്റ് നിയാൽ ഹൊറൻ്റെ സംഗീത നിശയിൽ പങ്കെടുക്കുന്നത് പെയിൻ അർജൻ്റീനയിൽ എത്തിയെന്നു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.അടുത്തിടെ
ലിയാം തൻ്റെ 31-ാം ജന്മദിനവും യുകെയിൽ ആഘോഷിച്ചിരുന്നു
വെസ്റ്റ് മിഡ്‌ലാൻഡിലെ വോൾവർഹാംപ്ടണിലാണ് പെയ്ൻ ജനിച്ചത്. പ്രശസ്ത ബ്രിട്ടീഷ് ബോയ് ബാൻഡ് വൺ ഡയറക്ഷൻ്റെ അംഗമായിട്ടാണ് പെയ്ൻ അറിയപ്പെടുന്നത്. ഹാരി സ്റ്റൈൽസ്, സെയ്ൻ മാലിക്, ലൂയിസ് ടോംലിൻസൺ, ഹൊറാൻ എന്നിവരും ഉൾപ്പെട്ട ബാൻഡ്, റിയാലിറ്റി മത്സര പരിപാടിയായ "ദി എക്സ് ഫാക്ടർ"ന്റെ യുകെ പതിപ്പിൽ പങ്കെടുത്തു . അതിനു ശേഷം 2010ൽ രണ്ടാം ഓഡിഷനിലൂടെ 'വൺ ഡയറക്ഷനിലേയ്ക്ക് ' എത്തുകയായിരുന്നു. 2017ൽ ആണ് പെയ്‌നിന്റെ ആദ്യ സിംഗിൾ സോളോ ഗാനമായ "സ്ട്രിപ്പ് ദാറ്റ് ഡൗൺ" പുറത്തിറങ്ങുന്നത്. ഈ ഗാനം യുകെ സിംഗിൾസ് ചാർട്ടിൽ മൂന്നാം സ്ഥാനത്തും യുഎസ് ബിൽബോർഡ് ഹോട്ട് 100 ൽ പത്താം സ്ഥാനത്തും എത്തിയിരുന്നു.
പെയ്‌നിന്റെ വിട ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകരിൽ വലിയൊരു വിടവുതന്നെയാണ്.